എടയാർ വ്യവസായ മേഖലയിലെ തീപിടുത്തം ; കൂടുതൽ അന്വേഷണം വേണമെന്ന് ഫയർഫോഴ്സ്
എറണാകുളം : എറണാകുളം എടയാർവ്യവസായ മേഖലയിലെ മൂന്ന് സ്ഥാപനങ്ങളിൽ വൻ തീപിടുത്തമുണ്ടായതിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് അഗ്നിരക്ഷാസേന.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തൽ.അപകട കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധന വേണമെന്നാണ് അഗ്നിശമന സേനയുടെ നിലപാട്. അർധരാത്രി 12 മണിയോടെ ആലുവ എടയാർ വ്യവസായമേഖലയിലെ മൂന്ന് സ്ഥാപനങ്ങൾക്കാണ് തീപിടിച്ചത്. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന ഓറിയോൻ എന്ന കമ്പനിക്കാണ് ആദ്യം തീ പിടിച്ചത്. സമീപത്തെ ജനറൽ കെമിക്കൽസ്, തൊട്ടടുത്തുള്ള റബ്ബർ റീ സൈക്കിളിംഗ് യൂണിറ്റ് എന്നിവയടക്കമുള്ള മൂന്ന് വ്യവസായ സ്ഥാപനങ്ങളും കത്തിനശിച്ചു.
എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ മുപ്പതോളം ഫയർ യൂണിറ്റുകൾ സ്ഥലത്ത് എത്തിച്ച് മണിക്കൂറുകൾ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ്എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ മുപ്പതോളം ഫയർ യൂണിറ്റുകൾ സ്ഥലത്ത് എത്തിച്ച് മണിക്കൂറുകൾ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് തീയണയ്ക്കാൻ ആയത്. അപകടകാരണം സംബന്ധിച്ച് കൂടുതൽ പരിശോധന വേണമെന്നും ഇടിമിന്നൽ മൂലം ഉള്ള ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പറയാനാകില്ലെന്നുമാണ് അഗ്നിരക്ഷാസേനയുടെ വിലയിരുത്തൽ.വ്യവസായ സ്ഥാപനങ്ങൾ നിർബന്ധമായും പാലിക്കേണ്ട സുരക്ഷാ മുൻകരുതൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. 450 ഏക്കറിൽ മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ്എടയാർ മേഖലയിൽ പ്രവർത്തിക്കുന്നത്. മേഖലയിൽ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ കാര്യമായ നടപടിയില്ലെന്നും നാട്ടുകാരും ആരോപിക്കുന്നു.
Comments (0)