കോട്ടയം: അയ്മനം പഞ്ചായത്തിലെ കിംസ് ആശുപത്രിയുമായ് ബന്ധപ്പെട്ട് കിംസ് ആശുപത്രി ഉടമകളായ ഡോ: സഹദുള്ളയും നജീബും ചേർന്ന് നടത്തിയ വൻ സാമ്പത്തിക തട്ടിപ്പും, കള്ളപ്പണം വെളുപ്പിക്കൽ കേസുമായും അനുബന്ധിച്ച് കേന്ദ്ര എൻഫോഴ്മെൻ്റ് സംഘം നടത്തുന്ന അന്വേഷണങ്ങളും തുടർ നടപടികളും നിർണായക തലത്തിലേക്ക് എത്തി കൊണ്ടിരിക്കേ ഇവർ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലേക്ക് പോകാനുള്ള സാധ്യതകൾക്ക് തുടക്കം കുറിക്കുന്നു,ഇവർക്ക് പുറമെ ഇതിനായുള്ള രേഖകൾ വ്യാജമായി നിർമിച്ച് സാധുകരിക്കാൻ സഹായിച്ച ബാങ്ക് വായ്പയുടെ പേരിൽ തട്ടിപ്പ് നടത്താൻ കെട്ടിട നമ്പർ വരെ ഇട്ട് കൊടുത്ത പഞ്ചായത്ത് സെക്രട്ടറിമാർ വരെ ജയിലഴികൾ എണ്ണാൻ പോകുകയാണ് 2010-ൽ നിർമാണം തുടങ്ങിയ ആശുപത്രി കെട്ടിടവുമായി ബന്ധപ്പെട്ട് 2013 ൽ ഡോക്ടർ സഹദുള്ളയുടെ ഉടമസ്ഥതയിലുള്ള കിംസ് ആശുപത്രി ഗ്രൂപ്പിന് 55 ശതമാനം ഓഹരി നല്കി പ്രവർത്തനം തുടരാൻ സഹായിച്ച യഥാർത്ഥ ഉടമയായ പ്രവാസിയെ കബളിപ്പിച്ച് ഈ സ്ഥാപനം ഒന്നടങ്കം കയ്യിലാക്കി പ്രവാസിയെ ഒഴിവാക്കാനും, ബാങ്കുകളിൽ നിന്നും കോടികൾ തട്ടിക്കാനും ആയിരുന്നു ഇവരുടെ ഉദ്ദേശം, വ്യാജരേഖകളിലൂടെയും സൗത്ത് ഇൻസ്യൻ ബാങ്കിൻ്റെ ചില ഉദ്യോഗസ്ഥരുടെയും, പഞ്ചായത്ത് സിക്രട്ടറിമാരുടെയും പിൻബലത്തിൽ അത് സാധിച്ചെടുക്കുകയും ചെയ്തു 2014-2016 കാലഘട്ടത്തിൽ ഏതാണ്ട് 42 കോടിയോളം രൂപ ബാങ്കിലെ ഉദ്യോഗസ്ഥരും കിംസ് ഉടമകളും ചേർന്ന് ഇങ്ങനെ തട്ടിയെടുത്തു, പ്രസ്തുത കാലയളവിൽ പഞ്ചായത്ത് സിക്രട്ടറിമാരായിരുന്ന, വിജയനും, തുടർ കാലഘട്ടങ്ങളിലെ സൈമൺ വർഗ്ഗീസും, ഈ വിവരങ്ങൾ കമ്പ്യൂട്ടറൈസേഷൻ നടത്തിയ അരുൺ എന്ന ഉദ്യോഗസ്ഥനും ഡോ.സഹദുള്ളയോടും സൗത്ത് ഇന്ത്യൻ ബാങ്കിലെ തട്ടിപ്പുകാരായ ഉദ്യോഗസ്ഥരോടൊപ്പം ഈ വൻ തട്ടിപ്പിൽ പങ്കാളികളാണ്, 41.18 കോടി രൂപയാണ് ഈ മൂവർ സംഘം തട്ടിപ്പ് നടത്തിയത്, ഇൻഡ്യയിലെ എല്ലാ ബാങ്കുകളിലെയും പണം പൊതു ജനങ്ങളുടെ നിക്ഷേപങ്ങളിൽ നിന്നാണ് ഈ പൊതു സമ്പത്താണ് ബാങ്കിലെ ജോലിക്കാരായ സലിം ഗംഗാധരനും, വി.ജെ, മാത്യുവും മറ്റ് ചിലരും ചേർന്ന് തട്ടിയെടുത്തത് ,കോട്ടയത്ത് സൗത്ത് ഇന്ത്യൻ ബാങ്കിന് റീജിയണൽ ഓഫീസും നിരവധി ശാഖകളും ഉണ്ടായിട്ട് തട്ടിപ്പ് ആസൂത്രണം ചെയ്യാൻ മാത്രം ഈ ഇടപാടുകൾ നടത്താൻ വേണ്ടി കിംസ് കാരും ബാങ്കുകാരും ചേർന്ന് തിരുവനന്തപുരത്തള്ള സൗത്ത് ഇന്ത്യൻ ബാങ്കിൽ തന്നെ വ്യാജരേഖകൾ നിർമിച്ച് പൊതുജനങ്ങളുടെ കോടികൾ ഇങ്ങനെ കൊള്ളയടിച്ചു.,202O ൽ ഇ ഡി, ഇത് സംബന്ധിച്ച് കേസ് രജിസ്ട്രർ ചെയ്തു, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കിംസ് ഉടമകക്കെതിരെ നോട്ടീസ് അയച്ച് വിളിച്ചു വരുത്താൻ തുടങ്ങിയതോടെ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യത്തിനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുന്നു, നാളിതുവരെ രാജ്യത്ത് ആർക്കും എതിരെ ഇ,ഡി വിഭാഗം കേസെടുക്കരുതെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല എന്നാൽ ഇവർക്ക് പലവിധ കാരണങ്ങളാൽ കോടതിയിൽ നിന്ന് ഇതു സംബന്ധിച്ചുള്ള ഉത്തരവ് ലഭിക്കാൻ വൈകുന്നതുകൊണ്ടാണ് ഇവരുടെ അറസ്റ്റ് നടക്കാത്തത്, എന്നാൽ കേന്ദ്ര എൻഫോഴ്സ്മെൻ്റ് ഈ തട്ടിപ്പിനെ വളരെ ഗൗരവമായി തന്നെയാണെടുത്തിരിക്കുന്നത് കാരണം നിയമം നടപ്പിലാക്കാൻ സുപ്രീം കോടതി വരെ പോകാൻ അവർ തയ്യാറെടുത്തു കഴിഞ്ഞു, കുടാതെ ഇതിൽ വ്യക്തിപരമായി കബളിപ്പിക്കപ്പെട്ട പ്രവാസി ഈ കേസിൽ കക്ഷി ചേരുകയും അദ്ദേഹവും നീതി തേടി സുപ്രീം കോടതി വരെ പോകാൻ തയ്യാറെടുത്തു കഴിഞ്ഞു ,നീതി നടപ്പാക്കാൻ വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന നീതിദേവതയുടെ വാക്യം ഒരു പക്ഷേ കേരളത്തിൽ എങ്ങനെ സംഭവിക്കാമെന്ന് പലരും പല വ്യാഖ്യാനങ്ങളും നൽകിയേക്കാം പക്ഷെ സുപ്രീം കോടതിയിൽ ഈ രാജ്യദ്രോഹികളുടെ കുതന്ത്രങ്ങളൊന്നും നടക്കുകയില്ല എന്ന് നീതിബോധമുള്ളവർക്ക് ബോധ്യമാണ് സാധാരണക്കാരുടെ ഒരു ജാമ്യാപേക്ഷയിൽ സാധാരണ ഗതിയിൽ ഇത്രയധികം കാലതാമസം ഉണ്ടാവാത്തതാണ് പക്ഷെ ഇവരുടെ കാര്യത്തിൽ ഇ.ഡി. കോടതിയുടെ ഉത്തരവിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായ് ഉത്തരവ് കിട്ടുന്ന മുറക്ക് കൃത്യമായ നടപടി ഉണ്ടാകാനാണ് സാധ്യത,
Comments (0)