മയക്കുമരുന്നു പ്രവേശന കവാടങ്ങൾ പ്രതിരോധിക്കൽ തന്ത്രവുമായി കേരള എക്സൈസ്, "കെ മു" പുതിയ കാൽവയ്പ്

മയക്കുമരുന്നു പ്രവേശന കവാടങ്ങൾ പ്രതിരോധിക്കൽ തന്ത്രവുമായി കേരള എക്സൈസ്, "കെ മു" പുതിയ കാൽവയ്പ്
മയക്കുമരുന്നു പ്രവേശന കവാടങ്ങൾ പ്രതിരോധിക്കൽ തന്ത്രവുമായി കേരള എക്സൈസ്, "കെ മു" പുതിയ കാൽവയ്പ്
തിരു: അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഉപരിതല ഗതാഗ സംവിധാധത്തിലൂടെ അതിർത്തി ഭേദിച്ച് വരുന്ന മയക്കുമരുന്നു വാഹകരേയും വസ്തുക്കളെയും കണ്ട് പിടിച്ച് നിയമത്തിൻ്റെ മുൻപിലേക്ക് കൊണ്ട് വന്ന് കൃത്യമായ നടപടിയെടുക്കാനുള്ള പുതിയ പദ്ധതികളുമായി സംസ്ഥാന എക്സെസ് വിഭാഗം തയ്യാറെടുക്കുന്നു, ഇപ്പോൾ സംസ്ഥാന അതിർത്തികളിലെ പ്രവേശന കവാട പാതകളെല്ലാം റോഡുവികസനത്തിൻ്റെ ഭാഗമായും പാലങ്ങളുടെ നിർമ്മാണങ്ങളുമായും ബന്ധപ്പെട്ട് ഒട്ടുമിക്ക ഭാഗങ്ങളിലെയും അതിർത്തി പ്രവേശന ഭാഗങ്ങൾ അടച്ചിടുകയോ വഴി മാറ്റി വിടുകയോ ചെയ്തു കൊണ്ടിരിക്കയാൽ നിലവിൽ വനപാതകളെയും ഗ്രാമീണ പാതകളെയും ആശ്രയിച്ചാണ് അതിർത്തി. ഗതാഗതം നടന്നുകൊണ്ടിരിക്കുന്നത് നിലവിലുള്ള സേനാബലത്തിലും ഘടനയിലും എക്സെസ് വിഭാഗത്തിന് ഈ മാർഗങ്ങളെ പൂർണമായും പരിശോധനക്ക് വിധേയമാക്കാനോ പ്രതിരോധിക്കാനോ സാധ്യമല്ല ഇതിൻ്റെ അഭാവത്താൽ: സംസ്ഥാനത്തേക്ക് അതിർത്തി ഭേദിച്ച് മയക്ക് മരുന്ന് കടത്തൽ നടക്കുന്നുണ്ട് അതുകൊണ്ട് ഏത് സമയത്തും എവിടെയും ഒരു ശക്തമായ സുസജ്ജമായ മൊബിലൈസ്സ്ഡ് മൂവ്മെൻ്റിനാണ് കേരള എക്സെസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റിന് (KE MO) തുടക്കം കുറിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുന്ന ഈ പദ്ധതി 11.4.2023 ന് രാവിലെ പത്ത് മണിക്ക് സംസ്ഥാന അതിർത്തിയായ നെയ്യാറ്റിൻകര അമരവിളയിൽ എം.എൽ.എ ശ്രീ ആൻസലൻ്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട എക്സൈസ് മന്ത്രി ശ്രീ എം.ബി: രാജേഷ് ഉത്ഘാടനം ചെയ്യും ചടങ്ങിൽ'DGP യും എക്സൈസ് കമ്മീഷണറുമായ ശ്രീ ആനന്ദകൃഷ്ണൻ IPS ഉം ,D, സുരേഷ് കുമാർ, പി.കെ, രാജ് മോഹൻ, ഡി.രാജീവ്, വി.എ, സലിം, റ്റി.സജുകുമാർ,, വി.ആർ, സുൾഫിക്കർ, ജോയിൻ്റ് എക്സെസ് കമ്മീഷണർ (ദക്ഷിണമേഖല ) എന്നിവരും സന്നിഹിതരായിരിക്കും.