ഇന്നറിയാം ജനവിധി
തിരുവനന്തപുരം: കേരളം കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്.രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന വോട്ട് എണ്ണലിന്റെ ആദ്യ ഫലസൂചനകൾ എട്ടരയോടെ അറിയാനാകും. മുഴുവൻ ഫലവും ഉച്ചയോടെ അറിയാം.തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക.കോവിഡ് സ്പെഷ്യൽ വോട്ടർമാരുടെത് ഉൾപ്പെടെ 2,11,846 തപാൽ വോട്ടുകളാണ് ഇത്തവണ ഉള്ളത്.ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.ത്രിതല പഞ്ചായത്തുകളിലെ വോട്ടുകൾ ബ്ലോക്കുകളിലാണ് എണ്ണുന്നത്. നഗരസഭകളിലെയും കോർപ്പറേഷനുകളിലും വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്ത സ്ഥലങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആകും.എട്ടു ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് വോട്ട് എണ്ണുന്നത്.ഗ്രാമപഞ്ചായത്തുകളുടെ ഫലം 11മണിയോടെ അറിയാം.കോർപറേഷൻ മുനിസിപ്പാലിറ്റി ഫലം ഉച്ചയോടെ പൂർണമായി പുറത്തുവരും.
ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ് വോട്ടെണ്ണൽ.ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകള്‍ ഉണ്ടെങ്കിൽ അവ ഒരു ടേബിളിൽ ആണ് എണ്ണുക.സത്യപ്രസ്താവന ഇല്ലാത്തവ, അവ്യക്തമായവ, വോട്ട് രേഖപ്പെടുത്താത്തവ, തുടങ്ങിയ തപാൽ വോട്ടുകൾ എണ്ണില്ല.ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലെ തപാൽ വോട്ടുകൾ അതത് കേന്ദ്രങ്ങളിൽ ഭരണാധികാരികളാണ് എണ്ണുക.
തിരുവനന്തപുരം കൊല്ലം 16 വീതം, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശ്ശൂർ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട്, കണ്ണൂർ 20 വിധം, വയനാട് 7, കാസർകോട് 9 എന്നിങ്ങനെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. 21 നാണ് പുതിയ തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ.
Comments (0)