തിരുവനന്തപുരം: പ്രകൃതിയിലെ ഓരോ ജന്തുജീവജാലങ്ങൾക്കും അവർ അധിവസിക്കുന്ന ഭൂപ്രദേശത്ത് അവകാശമുണ്ടെന്നും ആ അവകാശത്തെ പ്രകൃതി നിയമത്തെയും അധിനിവേശത്തിൻ്റെയും കൈയേറ്റത്തിൻ്റെയും അധികാരത്തിൻ്റെ അഹങ്കാരത്തിലും കയൂക്ക് കാണിക്കുന്നവർക്ക് മാറ്റിമറിക്കാനുള്ള തുമല്ലെന്ന് നമുക്ക് പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്ക് കാണിച്ചുതരുന്നതിൻ്റെ നേർക്കാഴ്ചയാണ് ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ സംസ്ഥാന
സെക്രട്ടറിയേറ്റിൻ്റെ മുൻപിൽ ജനാധിപത്യ മാർഗത്തിലൂടെ സഹനസമരം നടത്തുന്ന ഒരു കൂട്ടം അമ്മമാർ, അവിടെ ഞങ്ങൾ കണ്ട, അലീന കൃഷ്ണ,, രാജേശ്വരി, സിന്ധു, എന്നിവർ കേരളത്തിലെ അരി കൊമ്പൻ്റെ ഉയിരിന് വേണ്ടി പ്രയത്നിക്കുന്ന ഈ നാട്ടിലെ നിരവധി അമ്മമാരെ പ്രതിനിധീകരിക്കുന്ന ചുരുക്കം ചിലരിൽ മാത്രമാണ്, ഈ സഹനസമരത്തിൻ്റെ ഓരോ നാൾവഴികളും, നാഴികകളും പിന്നിടുമ്പോൾ സർക്കാരും വനം വകുപ്പും ഇവരെ പരിഹസിക്കുന്നുണ്ടാവാം പക്ഷെ അതിന് ഇരട്ടി അമ്മമാർ ഈ സമരത്തെ പിൻതുണക്കുന്നതിൻ്റെ സംഖ്യ കൂടുന്നു ,ഈ സമരം നമ്മെ ബോധിപ്പിക്കുന്നത് ആരോ എപ്പഴോ ചാർത്തി കൊടുത്ത കേവലം ഒരു അരി കൊമ്പൻ എന്ന പേരു് വീണ ആനയുടെ ആയുസിന് വേണ്ടി മാത്രമുള്ള സമരമായി കാണരുത്, ഈ സഹ്യൻ്റെ മകൻ ഒരു പക്ഷെ ഇതിനൊരു കാരണക്കാരനായി എന്നത് ഒരു പ്രകൃതി നിയമം മാത്രമായിരുന്നിരിക്കാം.ഈ അമ്മമാരുടെ സഹനസമരത്തിലൂടെ നമ്മൾ കാണാതെ പോകുന്ന ചില വസ്തുതകൾ അല്ലെങ്കിൽ ബോധപൂർവ്വം മറവി അഭിനയിച്ച് ഇവിടെ നടക്കുന്ന അതിക്രമങ്ങളെ നിസാരവൽക്കരിച്ച് കാണുവാൻ നമ്മൾ തയ്യാറാവുന്നു എന്നത് മാത്രമാകും, കാടിനെയും കാടിൻ്റെ മക്കളെയും ജന്തു സസ്യജീവജാലങ്ങളെയും പ്രകൃതിയെ മൊത്തമായി കൊള്ളയടിച്ച് നശിപ്പിച്ചിട്ട് ശേഷം പറയുന്നു, ആനകൾ ജനവാസ മേഖലയിൽ വരുന്നു കൃഷി നശിപ്പിക്കുന്നു ഞങ്ങളെ ശല്യപ്പെടുത്തുന്നു എന്നതൊക്കെ, ആരാണ് ആദ്യം അധിനിവേശം നടത്തിയത്? കാടുകൾ വെട്ടിനശിപ്പിച്ചത് അവരുടെ ആവാസവ്യവസ്ഥ നശിപ്പിച്ച് കോൺക്രീറ്റ് സൗധങ്ങൾ പണിതത്, അവരുടെ ഭക്ഷണ ഉപാധിയായ പ്രകൃതിദത്ത കാടുകൾ വെട്ടി കളഞ്ഞ്, ജല ശ്രോതസ്സ് വരെ നശിപ്പിക്കുന്ന യൂക്കാലിയും മാഞ്ചിയവും, തേക്കും വച് പിടിപ്പിച്ചത്, അവിടെ മദ്യവും മദിരാക്ഷിയും ആനന്ദവും ആറാട്ടും നടത്താൻ സൗധങ്ങളുണ്ടാക്കിയതാരാണ്,?ചിന്നക്കനാൽ മേഖലയിൽ "മതം" തലക്ക് പിടിച്ച് മദോന്മത്തരായവർ വനം വെട്ടിതെളിച്ച് കഞ്ചാവിനോടൊപ്പം "മത "കൃഷിയും നടത്തി രാഷ്ടീയ കുപ്പായമിട്ട് അധികാരം പിടിച്ചടക്കി കാടിൻ്റെ മക്കളെ ഉന്മൂലനം ചെയ്യുകയും, ശേഷിക്കുന്നതിനെ പറിച്ചു മാറ്റുകയും ചെയ്യുന്നതിൻ്റെ അവസാന കാഴ്ചയാണ് അരി കൊമ്പനെന്ന സഹ്യപുത്രൻ്റെ ആയുസ് അറുത് മാറ്റിയതിൻ്റെ നേർക്കാഴ്ചകൾ, ആന ജനവാസ മേഖലയിൽ ഇറങ്ങുന്നത് അറിയാനും പ്രതിരോധിക്കാനും അഞ്ച് ലക്ഷം രൂപയുടെ കോളർ ഘടപ്പിച്ചത്രേ? അതേ പോലെ വനം മന്ത്രിയുടെയും ഭരണകക്ഷി പാർട്ടിയുടെയും നിരവധി സഖാക്കളെ ചിലരുടെ കയ്യിൽ നിന്ന് നല്ലൊരു സംഖ്യ വാങ്ങിച്ചും ചിലരുടെ കയ്യിൽ നിന്ന് വാങ്ങാതെയും RRT സംഘത്തിൽ ചേർത്ത് സർക്കാർ ശമ്പളം കൊടുക്കുന്നു. അനുബന്ധ ഉപകരണങ്ങൾക്കായ് ലക്ഷങ്ങൾ വാങ്ങി സമ്പാദിക്കുന്ന വനം ഉദ്യോഗസ്ഥരും, ചിന്നക്കനാലിലും അതുപോലുള്ള കാടുകളും കയ്യേറി വെട്ടിതെളിച്ച് തേക്കും മാഞ്ചിയവും, കുരിശും, റിസോർട്ടുകളും പണിഞ്ഞവരെയാണ് ആദ്യം നാടുകടത്തേണ്ടത്, അവർക്കെതിരെയാണ് വന സംരക്ഷണ നിയമം നടപ്പാക്കേണ്ടത്, ഈ ആനയെ മയക്കുവെടി വച്ച അരുൺ സക്കറിയ എന്ന വിദഗ്ധൻ ഏതു കാര്യത്തിലാണ് വിദഗ്ധത തെളിയിച്ചത് എന്ന് കൂടി നോക്കേണ്ടതാണ്, ഒരു മാസത്തിൽ രണ്ട് തവണ ഒരു ആനയെ മയക്ക് വെടിവക്കരുതെന്നും, സംരക്ഷിക്കപ്പെടാൻ വേണ്ടി മാത്രമേ ബലം പ്രയോഗിക്കാവു എന്നും നിയമത്തിൽ പറയുന്നുണ്ട് അതായത് ലോറിയിൽ കയറ്റുമ്പോൾ ഈ ആനയുടെ തുമ്പിക്കയിൽ വെട്ടേറ്റ മാരക മുറിവ് ഉണ്ടായിരുന്നില്ല വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വച്ച് ഈ മുറിവ് എങ്ങനെ സംഭവിച്ചു എന്ന്, മേൽ പറഞ്ഞ ആന കളുടെ ഡോക്ടർക്ക് പോലും നിശ്ചയമില്ലത്രേ, തണുത്ത കാലാവസ്ഥയിൽ ജനിച്ച് വളർന്ന ഈ ജീവിയെ ഇപ്പോൾ കൊണ്ട് വിട്ടിരിക്കുന്നത് കടുത്ത ചൂടുള്ള പ്രദേശത്താണ്, അതായത് ഒരു കൂട്ടം ജനങ്ങൾ ഈ ആനയുടെ പിറകിൽ എപ്പോഴുമുള്ളതിനാലാണ് വനം വകുപ്പിലെ ചിലരുടെ ഒത്താശയോടെ റിസോർട്ട് ലോബികൾ ഇതിനെ കൊന്നുകളയാത്തത്, ആ കാര്യം സർക്കാർ ചിലവിൽ നടക്കുന്നു എന്ന് മാത്രമല്ല ഇതിൻ്റെ പേരിൽ നാലു ചക്രവും സമ്പാദിച്ചുകൊണ്ടിരിക്കുന്നു. അതിനായാണല്ലോ കൊലച്ചതി സ്വയമേ തിരിച്ചറിഞ്ഞ തമിഴ്നാട് വനമേഖലയിൽ പോയി നിന്ന അരി കൊമ്പനെ ഭക്ഷണക്കെണി ഒരുക്കി ചതിപ്രയോഗത്തിലൂടെ കേരളത്തിൻ്റെ ഭൂമിയിലേക്ക് കൊണ്ട് വന്നതും നാടുകടത്തിയതും, അതായത് അമ്മമാർ നടത്തുന്ന സമരത്തിലെ പ്രധാന ആവശ്യമായ വനവും, വന്യ ജീവികൾക്കുമെതിരെ നടക്കുന്ന നടത്തികൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ ശരിയായി അന്വേഷിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്താൽ മാത്രം മതി, അരി കൊമ്പൻ ജീവനോടെ ഇരിക്കാനും ഇനിയൊരു കയ്യേറ്റവും ആട്ടി പായിക്കലും ഇല്ലാതാവാൻ.,
Comments (0)