ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകം : പ്രതിഷേധം അലയടിച്ചു

ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകം : പ്രതിഷേധം അലയടിച്ചു

മൂവാറ്റുപുഴ : ആർഎസ്എസ് ചേർത്തല വയലാർ നാഗം കുളങ്ങര ശാഖ ഗഡനായക് നന്ദുവിനെ എസ് ഡി പി ഐ ഭീകരവാദികൾ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംഘപരിവാർ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വെള്ളൂർകുന്നം മഹാദേവ ക്ഷേത്രത്തിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബി ഒ സി ൽ സമാപിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് സംഘടനാ  സെക്രട്ടറി ബിജീഷ് ശ്രീധർ, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വി.സി ഷാബു ബിഎംഎസ് മേഖലാ പ്രസിഡണ്ട് എച്ച് വിനോദ് ആർഎസ്എസ് ഖണ്ഡ് കാര്യവാഹ്  പി എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി  സംഘം സംസ്ഥാന സെക്രട്ടറി സന്തോഷ്. ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി സിബി സജീവ്. പികെ നന്ദനൻ,  ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ പി തങ്കക്കുട്ടൻ,അരുൺ പി മോഹൻ വൈസ് പ്രസിഡണ്ട് ടി ചന്ദ്രൻ ട്രഷറർ കെ ബി സുരേഷ് സെക്രട്ടറി അജീഷ് തങ്കപ്പൻ ആർഎസ്എസ് നഗർ കാര്യവാഹ് ടിവി ഷാജി ബിഎംഎസ് മേഖലാ സെക്രട്ടറി എബി അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.