മത ഭീകരവാദികളുടെ അഴിഞ്ഞാട്ടത്തിന് സർക്കാർ കൂട്ടുനിൽക്കുന്നു : കെ സുരേന്ദ്രൻ

മത ഭീകരവാദികളുടെ അഴിഞ്ഞാട്ടത്തിന് സർക്കാർ കൂട്ടുനിൽക്കുന്നു : കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ മത ഭീകരവാദികളുടെ അഴിഞ്ഞാട്ടത്തിനും ആക്രമണത്തിനും സർക്കാരും ഇടതു വലതു മുന്നണികൾ ഉം കൂട്ടു നിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.  ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന് കുടപിടിക്കുന്ന സമീപനമാണ് പിണറായി വിജയൻ സർക്കാരിന്റെത്.  അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വയലാറിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊലചെയ്യപ്പെട്ട സംഭവമെന്നും സുരേന്ദ്രൻ പറഞ്ഞു. വിജയ യാത്രയുടെ അഞ്ചാം ദിനത്തിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ കാരുടെ ആക്രമണത്തിൽ അടുത്തിടെ നിരവധി പേർ കേരളത്തിൽ കൊല്ലപ്പെടുകയുണ്ടായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തുന്നതിനിടെ വ്യാപക അക്രമമാണ് കേരളത്തിലുടനീളം സൃഷ്ടിച്ചത്. യോഗിയെ കേരളത്തിൽ കാലുകുത്തിക്കില്ലെന്ന് വെല്ലുവിളിച്ച് വയലാറിലെ കൊലപാതകം  അതിന്റെ തുടർച്ചയാണ്. മത തീവ്രവാദികളെ സഹായിക്കുന്ന സമീപനമാണ് പോലീസിന്റെത്. പലയിടത്തും തീവ്രവാദികൾ ആയുധപരിശീലനം നടത്തുന്നത് അവർ കണ്ടില്ലെന്നു നടിക്കുന്നു. എസ്ഡിപിഐ യുമായി സിപിഎമ്മിനെ രാഷ്ട്രീയസഖ്യം ഉണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി കോൺഗ്രസ്സും സഖ്യം സ്ഥാപിച്ചു. ഇരുകൂട്ടരും തീവ്രവാദികളുമായി യോജിച്ച് ഭരണം പങ്കിടുന്നു. ഭീകരവാദികളുടെ അജണ്ട മുന്നണികൾ ഏറ്റെടുക്കുകയാണ്. ഭീകരവാദികൾ മലബാർ കേന്ദ്രീകരിച്ച് സംസ്ഥാനം  രൂപീകരിക്കാൻ പദ്ധതി ഇടുകയും മുസ്ലിംലീഗ് അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി സുരേന്ദ്രൻ പറഞ്ഞു.തീവ്രവാദികളുടെ യും ലീഗിന്റെ യും  നീക്കത്തെ കുറിച്ച് പ്രതികരിക്കാൻ സിപിഎമ്മും കോൺഗ്രസും തയ്യാറാകണം. കഴിഞ്ഞദിവസം ചേളാരിയിൽ 1921 ലെ മാപ്പിള ലഹളയുടെ ദൃശ്യങ്ങൾ പുനാരാവിഷ്കരിച്ച് പ്രകടനം നടത്തിയത്  പ്രകോപനപരം ആണ്. ഹിന്ദു കൂട്ടക്കൊല ആവർത്തിക്കുമെന്ന സന്ദേശം നൽകുന്ന തരത്തിൽ ആയുധങ്ങളുമായി ആണ് പ്രകടനം നടത്തിയത് പരസ്യമായി കലാപത്തിന് ആഹ്വാനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മതന്യൂനപക്ഷങ്ങളുടെ ധ്രുവീകരണത്തിലൂടെ വോട്ട് നേടാമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളെന്നും സുരേന്ദ്രൻ പറഞ്ഞു.