വി.കെ. ശശികല രാഷ്ട്രീയം വിട്ടു
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും എഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ. ശശികല രാഷ്ട്രീയം വിട്ടു. പൊതുജീവിതം അവസാനിപ്പിക്കുന്നതായി ശശികല പത്രക്കുറിപ്പിൽ അറിയിച്ചു. എഡിഎംകെ സർക്കാരിനെ തിരികെ കൊണ്ടുവരാൻ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കണമെന്നും അവർ പറഞ്ഞു.
ജയ (ജയലളിത) ജീവിച്ചിരിക്കുമ്പോൾ പോലും ഞാൻ അധികാരത്തിനോ സ്ഥാനത്തിനോവേണ്ടി പോയിട്ടില്ല. അവരുടെ മരണശേഷവും അത് ചെയ്യില്ല. തമിഴ്നാട്ടിൽ എഡിഎംകെയുടെ സർക്കാർ വരാൻവേണ്ടി താൻ രാഷ്ട്രീയത്തിൽനിന്നും വിട്ടുനിൽക്കുകയാണ്. തന്റെ സഹോദരി ജയലളിതയ്ക്കുവേണ്ടി എഡിഎംകെയുടെ വിജയത്തിനായി പ്രാർഥിക്കും.
ഡിഎംകെ പരാജയപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് എഡിഎംകെ പ്രവർത്തകരോട് ആവശ്യപ്പെടുകയാണ്. ജയലളിതയുടെ പാരമ്പര്യം തുടരാൻ പാർട്ടി പ്രവർത്തകരോട് അഭ്യർഥിക്കുന്നതായും ശശികല കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് ശശികല രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ശശികല ജനുവരിയിലാണ് ജയില്‍മോചിതയായത്.



Author Coverstory


Comments (0)