കള്ളം പറയുന്നതില്‍ സ്വര്‍ണവും,വെള്ളിയും,വെങ്കലവും കോൺഗ്രസിന് : മോദി

കള്ളം പറയുന്നതില്‍ സ്വര്‍ണവും,വെള്ളിയും,വെങ്കലവും കോൺഗ്രസിന് : മോദി

പുതുച്ചേരി: കള്ളം പറയുന്നതിൽ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളെല്ലാം കോൺഗ്രസിനു തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭിന്നിപ്പിച്ചും നുണ പറഞ്ഞും ഭരിക്കുകയെന്നതാണ്കോൺഗ്രസിന്റെ നയം. കള്ളം പറയുന്നതിൽ അവർ തന്നെയാണ് സ്വർണം,വെള്ളി, വെങ്കല മെഡൽ ജേതാക്കൾ. പു തുച്ചേരിയിലെ പൊതുസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുലിന്റെ പോണ്ടിച്ചേരി സന്ദർശന സമയത്ത് കോൺഗ്രസ്
മുഖ്യമന്ത്രി വി. നാരായണസ്വാമി പച്ചക്കള്ളം പറഞ്ഞതാണ് ഇതിന് ഉദാഹരണമായി മോദി ആദ്യം എടുത്തു കാട്ടിയത്.കടൽ ക്ഷോഭമുണ്ടായ സമയത്ത്  ആരും, മുഖ്യമന്ത്രി പോലും തങ്ങളെ സഹായിക്കാൻ എത്തിയില്ലെന്ന്, രാഹുലിനോട് ഒരു വ്യദ്ധ പരാതിപ്പെട്ടിരുന്നു. ഇത് വിവർത്തനം ചെയ്ത് മുഖ്യമന്ത്രി വി. നാരായണസ്വാമി,മുഖ്യമന്ത്രി മാത്രമാണ് സഹായത്തിനെത്തിയത് എന്നാണ് രാഹുലിനെ പറഞ്ഞു കേൾപ്പിച്ചത്. മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു."ദിവസങ്ങൾക്കു മുൻപ് രാജ്യം മുഴുവൻ ഒരു വീഡിയോ കണ്ടു. നിസഹായയായ ഒരു സ്ത്രീ, കൊടുങ്കാറ്റിന്റെയും
വെള്ളപ്പൊക്കത്തിന്റെയും കാലത്ത്, പുതുച്ചേരി സർക്കാരും മുഖ്യമന്ത്രിയും അവഗണിച്ച കാര്യമാണ് പറഞ്ഞത്. രാജ്യത്തോട് സതൃം പറയുന്നതിനു പകരം
സ്ത്രീയുടെ വാക്കുകൾ തെറ്റായി വിവർത്തനം ചെയ്യുകയാണ് ഉണ്ടായത്,മോദി പറഞ്ഞു. മത്സ്യബന്ധനത്തിനു മാത്രമായി ഒരു മന്ത്രാലയം രൂപീകരക്കുമെന്നും ഈ കോൺഗ്രസ് നേതാവ് (രാഹുൽ പറഞ്ഞു.അതു കേട്ട് അമ്പരന്നു, 2019ൽ തന്നെ കേന്ദ്ര സർക്കാർ ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചിരുന്നു, രാഹുൽ കള്ളം
പറഞ്ഞതു ചൂണ്ടിക്കാട്ടി മോദി തുടർന്നു.കോൺഗ്രസ് സർക്കാർ വീണതിൽ പുതുച്ചേരിയിലെ ജനങ്ങൾ സന്തോഷിക്കുകയാണ്.ഒരു സഹകരണവും ഇല്ലാത്ത
സർക്കാരായിരുന്നു ഇത്. കേന്ദ്രം നൽകിയ ഫണ്ടുകൾ ഉപയോഗിച്ചില്ല. തീരദേശത്തിന്റെയും മത്സ്യപ്രവർത്തകരുടെയും വികസനത്തിനായി രൂപീകരിച്ച പദ്ധതികൾ നടപ്പാക്കിയില്ല. രാജ്യത്തോട് സത്യം പറയേണ്ട മുഖ്യമന്ത്രി കള്ളം പറയുകയാണ്. അദ്ദേഹം ജനങ്ങളോട് കള്ളം പറഞ്ഞു,കള്ളങ്ങളെ ആശ്രയിക്കുന്ന സംസ്കാരമുള്ള പാർട്ടിക്ക് എങ്ങനെ ജനങ്ങളെ സേവിക്കാൻ കഴിയും, മോദി ചോദിച്ചു.
{പതിപക്ഷ പാർട്ടിയേ ഒരു ഹൈക്കമാഡാണ്. കോൺഗ്രസിന്റെ ഹൈക്കമാൻഡ് സർക്കാർ സഹകരണ സംഘങ്ങൾ നന്നായി നടത്താറില്ല. ഞാൻ ഗുജറാത്തിൽ നിന്നാണ് അവരുന്നത്. അവിടെ സഹകരണ  പ്രസ്ഥാനം  അനവധി ജീവിതങ്ങളാണ് മാറ്റി മറിച്ചത്. എൻ ഡി എ സർക്കാർ പുതുച്ചേരിയിലെ  സഹികരണ മേഖലയെ ശക്തമാക്കും.ഡല്‍ഹിയിലെ ഒരു ചെറു സംഘം നിയന്ത്രിക്കുന്നതല്ല. പുതുച്ചേരിയിലെ ജനങ്ങൾ നിയന്ത്രിക്കുന്ന സർക്കാരിനെയാണ് ഇവിടത്തെ ജനങ്ങൾ അർഹിക്കുന്നത്. ജനങ്ങളെ അല്ല ഡൽഹിയിലെ ഹൈക്കമാൻഡിനെ സേവിക്കുന്ന സർക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. പാർട്ടി നേതാക്കളുടെ ചെരുപ്പ് എടുത്തുമാറ്റി നൽകുന്നതിൽ വിദഗ്ധനായിരുന്നു നിങ്ങളുടെ മുഖ്യമന്ത്രി. രാജ്യമെങ്ങും ജനങ്ങൾ കോൺഗ്രസിനെ പുറന്തള്ളുകയാണ്. ഇപ്പോൾ അവർക്ക് പാർലമെന്റിൽ കുറച്ച് സീറ്റുകളെ ഉള്ളൂ. കുടുംബാധിപത്യം ഉം ജന്മിത്ത  മനോഭാവമുള്ള കോൺഗ്രസ് സംസ്കാരം അവസാനിച്ചു കൊണ്ടിരിക്കുകയാണ് മോദി പറഞ്ഞു. പുതുച്ചേരിയിൽ വിവിധ വികസനപദ്ധതികൾക്ക് മോദി തുടക്കംകുറിച്ചു.