തരൂരിന്റെ തട്ടിപ്പ് മാതൃകകൾ

തരൂരിന്റെ തട്ടിപ്പ് മാതൃകകൾ
തരൂരിന്റെ തട്ടിപ്പ് മാതൃകകൾ

ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ, ആധുനികഭാരതം കണ്ട ആത്മീയ നേതാക്കളിൽ അഗ്രിമ സ്ഥാനത്ത് പരിഗണിക്കപ്പെടേണ്ട വ്യക്തിത്വം തന്നെ ആണ്. അതിനുപരി അദ്ദേഹത്തിന്റെ മഹത്വം അറിയപ്പെടുന്നത്, സ്വാതന്ത്ര്യാനന്തരഭാരതം അഭിമുഖീകരിച്ച നിർണായക പ്രതിസന്ധികളിൽ ഒക്കെയും പൊതുസമൂഹത്തിന്റെ ചിന്തയെയും കർമശേഷിയെയും രാഷ്‌ട്രഹിതത്തിനനുകൂലമായി പ്രവർത്തിപ്പിച്ചു എന്നതാണ്. അക്കാലത്തെ ഭരണാധികാരികൾ തന്നെ ഇക്കാരണങ്ങളാൽ ഗുരുജിയേയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും അറിഞ്ഞാദരിച്ചിട്ടുണ്ട്. 

ഇതേ ഗുരുജി ഗോൾവൾക്കറിനെ ആണ് അങ്ങേയറ്റം വിഷലിപ്തമായ വാക്കുകൾ കൊണ്ട് ഉദ്ദേശം 6 മണിക്കൂർ മുൻപ് ശശി തരൂർ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. RGCB യുടെ പുതിയ ക്യാമ്പസ്സിന് ഗുരുജിയുടെ പേരു നൽകിയതിൽ "അസ്വസ്ഥൻ" ആയാണ് തരൂരിന്റെ അധിക്ഷേപങ്ങൾ.
ആ പോസ്റ്റ് പ്രചരിച്ചാലുള്ള പന്തികേട് തിരിച്ചറിഞ്ഞ തരൂർ നാലുമണിക്കൂർ കഴിഞ്ഞപ്പോൾ മറ്റൊരു കുറിപ്പുകൂടി പോസ്റ്റ് ചെയ്തു. അതിൽ ഡോ: പൽപ്പുവിന്റെ സംഭാവനകൾ ഉദ്ധരിച്ചു ചേർത്തുകൊണ്ടു തന്റെ മുൻവിടുവായത്തം ന്യായീകരിക്കാൻ ആണ് തരൂർ മുതിരുന്നത്. 
ആദ്യത്തെ കുറിപ്പിൽ  തരൂർ ചോദിക്കുന്നത് : മറ്റു ബിജെപിക്കാരുടെ പേരുകൾ ഒന്നും കിട്ടിയില്ലേ എന്നാണ്. അപ്പോൾ ഡോ: പൽപ്പുവിന്റെ പേര് ചിത്രത്തിലേ ഇല്ല. 
നാലു മണിക്കൂർ കഴിഞ്ഞു വന്ന ബോധോദയത്തിൽ ഡോ: പൽപ്പുവിന്റെ പേര് കൂട്ടിച്ചേർത്തതിന്റെ പിന്നിലുള്ള  കുടിലചേതോവികാരം അരിയാഹാരം കഴിക്കുന്നവർക്ക് ബോധ്യപ്പെടും. ഡോ: പൽപ്പുവിനെ കുറിച്ചു അങ്ങനെ ഒരു 'ധാരണ" ഒക്കെ ഉള്ള വ്യക്തി ആയിരുന്നു തരൂർ എങ്കിൽ പേരു നൽകുന്നതുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് മുൻകൂട്ടി ഒരു എഴുത്തു ബന്ധപ്പെട്ട മന്ത്രാലയത്തിന് നൽകിയില്ല.
ഇപ്പോഴത്തെ നീക്കം ഹീനമായ ഇരവാദം ഉയർത്താൻ വല്ല സ്കോപ്പുമുണ്ടോ എന്നു പരിശോധിക്കൽ ആണ്. 
താൻ ഡോ: പൽപ്പുവിനു വേണ്ടി പറഞ്ഞു. തന്നെ എല്ലാവരും വിമർശിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കിയെടുക്കാനുള്ള ഒരു വൃഥാശ്രമം. 
ഗുരുജിയ്ക്ക് നേരെയുള്ള തരൂരിന്റെ അധിക്ഷേപം അതിരുകടന്നതാണ്. ഈ വിഷയത്തിൽ അധിക്ഷേപങ്ങൾ പിൻവലിച്ച് തരൂർ മാപ്പു പറയാൻ തയ്യാറാകണം.

                                                                                                                                                                                                      - ഡോ : ഭാർഗവ റാം