കോടശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ NDA സ്ഥാനാർത്ഥിയായി സുധാമണി ശിവരാമൻ മത്സരിക്കുന്നു.
കോടശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ NDA സ്ഥാനാർത്ഥിയായി സുധാമണി ശിവരാമൻ മത്സരിക്കുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് മത്സര രംഗത്ത് എത്തിയിരിക്കുന്നത് ചിഹ്നം താമരയാണ്. എൻഡിഎ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുധാമണി അഴിമതിക്കെതിരെയും വികസനത്തിനും വേണ്ടിയാണ് വോട്ട് ചോദിക്കുന്നത് സംസ്ഥാന സർക്കാർ ഉൾപ്പെട്ടിട്ടുള്ള അഴിമതികൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് രംഗത്ത് എത്തിയിട്ടുള്ളത് അതോടൊപ്പം കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുള്ള വികസനപദ്ധതികൾ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത മൂലവും അഴിമതി മൂലവും കേരളത്തിൽ വേണ്ടവിധം പ്രായോഗിക തലത്തിൽ എത്തി ചേർന്നിട്ടില്ല. അതുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് സമിതി അധികാരത്തിൽ വന്നാൽ ഈ പദ്ധതികൾ കൂടുതൽ നന്നായി കേരളത്തിൽ നടപ്പാക്കാൻ പറ്റും അതുകൊണ്ട് ബിജെപി സ്ഥാനാർഥിയായ തനിക്ക് വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. കേന്ദ്രം നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ആയ തൊഴിൽരഹിതൻ, തൊഴിൽ സംരംഭകർ, കുടിവെള്ളം, മതിയായ ജലസംഭരണി, ജലസേചനം, കാർഷിക മേഖല, വന്യമൃഗങ്ങളുടെ ശല്യവും ഭീതിയും, ഭവന രഹിതൻ,പട്ടയം ഇല്ലാതെ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലാത്ത ജനവിഭാഗം, വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള അലംഭാവം,പട്ടികജാതി വർഗ്ഗ ക്ഷേമ കാര്യങ്ങൾ ആതുരസേവനരംഗത്തെ അപര്യാപ്തത റോഡ് തോട് കാന സംരക്ഷണം തൊഴിലുറപ്പ് പദ്ധതി തൊഴിൽ ദിനങ്ങൾ വേതനം ഉറപ്പുവരുത്തുക ഇവയെല്ലാം കേരളത്തിൽ നടപ്പിലാക്കുന്നതിന് എൻഡിഎ വിജയിപ്പിക്കണം എന്നാണ് സുധ അഭ്യർത്ഥിക്കുന്നത്.
Comments (0)