റോഡ് നിർമാണം നിലച്ചു കിഴക്കമ്പലം -പൂക്കാട്ടുപടി റോഡിൽ പൊടി പൂരം

കിഴക്കമ്പലം :ആഴ്ചകളായി മഴ മൂലം നിർമാണം നിർത്തിവെച്ച കിഴക്കമ്പലം -പൂക്കാട്ടു പടി റോഡ് പൊടി കൊണ്ട് മൂടി. ഈ റോഡിലെ പഴങ്ങനാട് മുതൽ പൂക്കാട്ടുപടി വരെയുള്ള ഭാഗത്താണ് ഇനി ടാറിങ് ജോലികൾ നടക്കാനുള്ളത്.
ബി. എം. ബി. സി. നിലവാരത്തിലുള്ള  ഭാഗത്താണ് ഇനി ടാറിങ് ജോലികളുടെ ഒരു ഭാഗം  മാത്രമാണ് പഴങ്ങനാട് മുതൽ കിഴക്കമ്പലം വരെ നടന്നിട്ടുള്ളത്. നിർമാണ പ്രവർത്തനങ്ങൾ പോരോഗമിക്കുന്നതിനിടെയാണ് നിശ്ചയിച്ചിരിക്കാതെ മഴയെത്തിയത്.

ഇതോടെ കാന നിർമാണവും വീതി കൂടിയ ഭാഗങ്ങളിലെ മെറ്റലിങും നിർത്തിവെക്കുകയിരുന്നു. എന്നാൽ വൈകുന്നേരങ്ങളിൽ മാത്രമാണ് മഴ പെയ്തത്. ഇക്കാരണത്താൽ പകൽ നേരത്തെ കനത്ത ചൂടും വാഹനങ്ങളുടെ സഞ്ചാരത്തെ തുടർന്നും റോഡിലെ പൊടിയിളകി പറക്കുകയാണ്. ഇതിനിടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി മഴ പെയ്യാത്തതും പൊടി നിറയുകന്നതിനും കാരണമായി. ഒരു വാഹനം കടന്നു പോയാൽ ഏറെ നേരത്തിനു ശേഷമാണ് പൊടി ഒതുങ്ങുന്നത്. ഇതിനിടെ മറ്റു വാഹനങ്ങൾ എത്തുന്നതിനാൽ ഏതു സമയവും റോഡിൽ കനത്ത പൊടിപാടലമാണ് നിറഞ്ഞു നിൽക്കുന്നത്.
നേരത്തെ ടാങ്കറിൽ വെള്ളം കൊണ്ടുവന്നു റോഡ് നന ച്ചിരുന്നെങ്കിലും ദിവസങ്ങളായി ആ പ്രവർത്തിയും നിർത്തിവെച്ചിരിക്കുകയാണ്. ഇക്കാരനത്താൽ പ്രദേശവാസികൾ പൊടി മൂലം ദുരിതമനുഭവിക്കുകയാണ്. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഏറെ ദുരിതമാണ് അനുഭവിക്കുന്നത് വീടിന്റെ പൂമുഖവും വാഹനങ്ങളും എല്ലാം പൊടിയിൽ കുളിച്ചിരിക്കുകയാണ്.  ഇക്കാരണത്താൽ വാതിലുകളും ജനലുകളും അടച്ചാണ് പ്രദേശവാസികൾ കഴിയുന്നത്. നിർത്തിവെച്ച നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.