ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച യുവതിയെയും കുടുംബത്തെയും വീട്ടിൽനിന്ന് ഇറക്കിവിട്ടു
പഴയങ്ങാടി(കണ്ണൂർ):ചെറുതാഴം പഞ്ചായത്തിൽ സി.പി.എമ്മിനെതിരെ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥിയെ കുടുംബ വീട്ടിൽ നിന്ന് ഇറക്കി വിട്ടു. ചെറുതാഴം പത്താം വാർഡ് അതിയടത്ത് മത്സരിച്ച രഞ്ജിത ദീപേഷിനെയും കുടുംബത്തെയുമാണ് ഇറക്കിവിട്ടത്. രഞ്ജിതയും, ഭർത്താവും, അച്ഛനും, അമ്മയും കുഞ്ഞും അടങ്ങുന്ന അഞ്ചംഗ കുടുംബം താമസിച്ചിരുന്നത് മാതൃ സഹോദരന്റെ കൂടെ ഇവർക്ക് കൂടി അവകാശമുള്ള കുടുംബ വീട്ടിലാണ്. മുംബൈയിൽ കച്ചവടം നടത്തുന്ന സി.പി.എം നേതാവായ അമ്മാവനാണ് സി.പി.എം പ്രാദേശിക നേതാവിനെ ഭീഷണിയിൽ ഇവരെ ഇറക്കിവിട്ടത്.
15 വർഷമായി പ്രതിപക്ഷമില്ലാതെ ചെറുതാഴം പഞ്ചായത്ത് സി.പി.എമ്മിനെതിരെ മത്സരിക്കുന്ന വരെ പലതരത്തിലും ഉപദ്രവിച്ചിരുന്നു.ആദ്യമായാണ് പത്താം വാർഡിൽ ബി.ജെ.പിക്ക് സ്ഥാനാർഥി ഉണ്ടായതു തന്നെ.ആരെങ്കിലും മത്സരിച്ചാലും ബൂത്തിൽ ഇരിക്കാൻ പോലും സി.പി.എം നേതൃത്വം അനുവദിക്കാറില്ല. രഞ്ജിത വീടുകൾ കയറി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി 138 വോട്ടും ലഭിച്ചു. ഇതാണ് ഭീഷണിക്ക് കാരണം.വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകരുടെ പിന്തുണയോടെ വാടക വീട് കണ്ടെത്തി മാറാൻ ഒരുങ്ങുകയാണ് ഇവർ.സി.പി.എമ്മിനെ സമീപനത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.എന്നാൽ സി.പി.എം പ്രാദേശിക നേതൃത്വത്തിന് ഭീഷണിയുള്ളതിനാൽ പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പലരും.എൻ.ഡി.എ സ്ഥാനാർഥി ആയതുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്ഥാനാർത്ഥിയെയും കുടുംബത്തെയും സി.പി.എമ്മുകാർ വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ടതായി സംഭവം കണ്ണൂർ ജില്ലയിലെ പട്ടുവം പഞ്ചായത്തിൽ ഉണ്ടായിട്ടുണ്ട്.
Comments (0)