ഹെല്‍മറ്റില്‍ ക്യാമറ വച്ചാല്‍, ആയിരം രൂപ പിഴയും ലൈസന്‍സ് റദ്ദ് ചെയ്യലും, ഗതാഗത വകുപ്പിനാണോ,ഉപദേശകര്‍ക്കാണോ , വട്ട്?

ഹെല്‍മറ്റില്‍ ക്യാമറ വച്ചാല്‍, ആയിരം രൂപ പിഴയും ലൈസന്‍സ് റദ്ദ് ചെയ്യലും, ഗതാഗത വകുപ്പിനാണോ,ഉപദേശകര്‍ക്കാണോ , വട്ട്?

ഹെല്‍മറ്റില്‍ ക്യാമറ വച്ച് ബൈക്ക് ഓടിച്ചാല്‍ ആയിരം രൂപയും മൂന്ന് മാസം ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യലും എന്ന ഗതാഗത വകുപ്പിന്റെ ഉത്തരവില്‍ ജനം ചോദിക്കുന്നു. ആര്‍ക്കാണ് വട്ട് പിടിച്ച തെന്ന്, സ്വന്തം വകുപ്പിലെ അഴിമതിക്കാരെയും കൈക്കുലിക്കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച് വിജിലന്‍സ് മടുത്തു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ, നിങ്ങള്‍ ഒരു കണ്ണാടി എടുത്ത് മുഖം നോക്കു. ക്യാമറയൊന്നും വേണ്ട. അഴിമതിക്കാരനാണോ എന്ന് കണ്ടറിയാന്‍, ഓഫിസില്‍ കൃത്യമായ് പടിയായ് എത്തുന്ന ഡ്രൈവിഗ് സ്‌കൂള്‍ ഉടമസ്ഥരുടെയും, ടിപ്പര്‍, ടോറസ്, പ്രൈവറ്റ് ബസ്, ടൂറിസ്റ്റ് ബസ്, വാഹന ഡീലര്‍മാര്‍, ഇറച്ചി കോഴി വാഹനം, കാലികളെ കൊണ്ട് വരുന്ന വാഹനം എന്ന് വേണ്ട ചക്രമുള്ള എല്ലാ വണ്ടികളില്‍ നിന്നും ചക്രം തിരിക്കുന്നവരില്‍ നിന്നും കൈക്കുലി വാങ്ങുന്നത് പോരാഞ്ഞ് റോഡില്‍ നിന്ന് നിയമം പാലിപ്പിക്കാനെന്ന പേരില്‍ പിരിവ് നടത്തുന്നതെല്ലാം ഈ ക്യാമറ കണ്ണുകളിലൂടെ പ്രതികരണ ശേഷി നശിക്കാത്ത ചെറുപ്പക്കാര്‍ ഒപ്പിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുനതിന്റെ അസഹിഷ്ണുതയല്ലേ? പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമല്ലേ നിങ്ങളുടെ ഈ വാറോല ജല്പനങ്ങള്‍. ഇതിനെയാണ് അടിയന്തിര അവസ്ഥ എന്ന് പറയുന്നത്. തെരുവില്‍ നിന്ന് പൊതുസമൂഹത്തിന്റെ കയ്യില്‍ നിന്ന്, കണ്ണ്‌നീരില്‍ നിന്ന്, പിടിച്ചുപറിക്കുന്ന തുക ഉപയോഗിച്ച് കൃത്യമായ ദിവസം കൃത്യമായ ശമ്പളം ലഭിക്കുന്ന നിങ്ങള്‍ കല്പിക്കുന്ന ഉത്തരവുകള്‍ നിങ്ങളെ സംരക്ഷിക്കുന്ന ജനങ്ങളോടാണെന്ന് ഓര്‍മ വേണം. പത്ത് ടണ്‍ ഭാരപരിധി മാത്രം വഹിക്കാന്‍ കഴിവുള്ള റോഡിലൂടെ 50 ടണ്‍ ഭാരം വഹിക്കുന്ന വലിയ വാഹനങ്ങള്‍ ഓടാന്‍ അനുമതി നല്‍കുന്നതും പ്രസ്തുത വാഹനം അങ്ങിനെ ഓടാന്‍ പ്രാപ്തമാണെന്നും അനുമതി കൊടുക്കുന്നതും ഈ ഗതാഗത വകുപ്പാണ്, സര്‍ക്കാരിന്റെ ഏതെങ്കിലും വാഹനം, ഗതാഗത വകുപ്പിന്റെ ഉദ്യോഗസ്ഥരുടെതടക്കം പുക പരിശോധന പോലും കൃത്യമായല്ലെങ്കിലും വല്ലപ്പോഴുമെങ്കിലും നടത്താറുണ്ടെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ? നിയമം നടപ്പാക്കാനല്ല നിയമത്തിന്റെ പേരില്‍ കൈക്കുലി എത്രമാത്രം ഉണ്ടാക്കാം എന്ന് കൂടി റിസര്‍ച്ച് ചെയ്യാനാണ് ചില ഉദ്യോഗസ്ഥര്‍ ദൈനം ദിനം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.