ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക് വിട്ടു.
അദേഹത്തിന്റെ ഫേസ്ബുക് കുറിപ്പുലൂടെ .........
പ്രിയപ്പെട്ടവരെ, വാർത്തകളിലൂടെ അറിഞ്ഞിരിക്കുമല്ലോ. ഒടുവിൽ അങ്ങനെ ഒരു തീരുമാനമെടുത്തു. ഭിന്നശേഷികുട്ടികളുടെ ഉന്നമനത്തിനാണ് ഇനിയുള്ള ജീവിതം. രണ്ടിൽ ഒന്നേ നടക്കൂ എന്ന തിരിച്ചറിവിൽ നിന്നെടുത്തതാണ് ഈ ഉറപ്പ്. ഏറെക്കാലം പ്രൊഫഷണൽ മാജിക് രംഗത്തുണ്ടായിരുന്നു. അത്രമാത്രം ജാഗ്രതയും പരിശ്രമവും സമയവും വേണം മനോഹരമായ രീതിയിൽ ഒരു ഷോ ചിട്ടപ്പെടുത്താൻ. ഇപ്പോൾ രണ്ടിനും കൂടി സമയം തികയുന്നില്ല. കുറെ ആലോചിച്ചു. ഏതെങ്കിലും ഒന്ന് ഉപേക്ഷിച്ചേ പറ്റൂ എന്ന് മനസ്സിലായി. അങ്ങനെ ഒരു തീരുമാനമെടുത്തു. കയ്യടികളും ആരവങ്ങളും വരുമാനവും നഷ്ടമാവും എന്ന ബോധമുണ്ട്. എന്നാൽ അതിനേക്കാളപ്പുറം എന്റെ കുട്ടികളുടെ, അവരുടെ കുടുംബത്തിന്റെ ഉന്നമനം എനിക്ക് സന്തോഷം നൽകുമെന്ന പ്രതീക്ഷയോടെ,
സ്വന്തം
ഗോപിനാഥ് മുതുകാട്
Comments (0)