മഞ്ജുളയ്ക്ക് മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്ങില്‍ ഡോക്ടറേയ്റ്റ്
ബാംഗ്ലൂര്‍ രാജീവ് ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്ങില്‍ മഞ്ജുളയ്ക്ക് ഡോക്ടറേയ്റ്റ് ലഭിച്ചു. പ്രമേഹ ബാധിതരുടെ സ്വയം പരിപാലനവും കാര്യക്ഷമത വര്‍ദ്ധിപ്പിക്കലും എന്ന വിഷയത്തിലായിരുന്നു പഠനം. വെല്ലൂര്‍ ക്രസ്റ്റ്യന്‍ മെഡിക്കല്‍ കോളേജില്‍ പ്രൊഫസറും നഴ്‌സിങ്ങ് സൂപ്രണ്ടുമായും വിരമിച്ച ഡോ. ജയാറാണി പ്രേംകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. തിരുവനന്തപുരം വഴുതക്കാട് ഗോഗുലത്തില്‍ ഗോപിനാഥന്റേയും ഭഗവതിഅമ്മാളുടേയും മകളും ബാംഗ്ലൂരിലെ ബി.ജി.എസ്.മെഡിക്കല്‍കോളേജ് പ്രൊഫസറും സമര്‍ത്ഥ ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഡോ. ശരവണന്റെ ഭാര്യയുമാണ്.
Comments (0)