ജിതിൻ ജേക്കബ് തുറന്ന് പറഞ്ഞ രസിക്കാത്ത സത്യം
1990 കളിൽ കാശ്മീർ താഴ്‌വരയിൽ മതതീവ്രവാദികൾ കാശ്മീരി പണ്ഡിറ്റുകളെ വംശഹത്യ നടത്തിയതിന്റെയും തോക്കിൻ കുഴലിൽ മതം മാറ്റിയതിന്റെയും, പണ്ഡിറ്റ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും പിച്ചിച്ചീന്തിയതിന്റെയും എല്ലാം ചരിത്രം മലയാളികൾക്കൊഴികെ മറ്റുള്ള ഇൻഡ്യക്കാർക്കെല്ലാം അറിയാം. മലയാളികൾ അങ്ങനെയുള്ള വാർത്തകൾ അറിയരുത് എന്നതിൽ നമ്മുടെ മാധ്യമങ്ങൾക്ക് വലിയ നിർബന്ധമുണ്ട്.ലക്ഷക്കണക്കിന് പണ്ഡിറ്റുകൾക്കാണ് സ്വന്തം ഭൂമിവിട്ട് പലായനം ചെയ്യേണ്ടിവന്നത്. അവരുടെ സമ്പാദ്യങ്ങൾ മുഴുവൻ കൊള്ളയടിച്ചു, അവരുടെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു ജീവനോടെ കത്തിച്ചു..അതൊക്കെ ചരിത്രം.
അടുത്തകാലത്ത് ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു സിനിമ ഇറങ്ങി. ഷിക്കാര (Shikara) എന്നായിരുന്നു അതിന്റെ പേര്. ആ സിനിമ തീയേറ്ററിൽ ഇരുന്നു കണ്ട ഒരു കാശ്മീരി പണ്ഡിറ്റ് സ്ത്രീ സിനിമ കഴിഞ്ഞ ശേഷം പൊട്ടിക്കരയുന്നതും സിനിമയുടെ അണിയറക്കാരോട് പൊട്ടിത്തെറിക്കുന്നതും രാജ്യം കണ്ടു. കാരണം ആ സിനിമയിൽ കാണിച്ചത് മുഴുവൻ മതതീവ്രവാദികളെ മഹത്വവൽക്കരിക്കൽ ആയിരുന്നു.
വെറും 30 വർഷം മുമ്പ് നടന്ന സംഭവം ഇതുപോലെ വളച്ചൊടിച്ച് മതതീവ്രവാദികൾക്ക് അനുകൂലമായി സിനിമയാക്കാമെങ്കിൽ 100 വർഷം മുമ്പ് നടന്ന ഒരു വംശഹത്യയുടെ നേതാവായ മതതീവ്രവാദിയെ ഹീറോ ആക്കി വാഴിക്കാൻ ആണോ പ്രയാസം.അതും ഈ 'മതേതര' കേരളത്തിൽ..
ഞങ്ങൾ മതതീവ്രവാദികൾ തന്നെയാണ് എന്ന് സ്വയം തുറന്ന് കാട്ടിയ രണ്ടുപേർ തിരക്കഥയെഴുതി കമ്മ്യൂണിസ്റ്റ് മൂടുപടം അണിഞ്ഞ മറ്റൊരു മതതീവ്രവാദി സംവിധാനവും ചെയ്യുന്ന സിനിമയ്ക്ക് ബജറ്റ് 90 കോടി രൂപയാണത്രെ. 90 അല്ല 900 കോടി രൂപയാണ് എങ്കിലും പണം ഒഴുകിയെത്തും. കാരണം സിനിമയുടെ സാമ്പത്തീക വിജയമല്ല പ്രധാനം, മറിച്ച് സാംസ്ക്കാരിക അധിനിവേശവും ചരിത്രത്തെ തിരുത്തി എഴുതലും ആണ് ലക്ഷ്യം. നിങ്ങൾ ശ്രദ്ധിച്ചോ ഈ വംശഹത്യയുമായി ബന്ധപ്പെട്ട ചരിത്രം പറയുന്ന പുസ്തകങ്ങൾ മിക്കതും ഇപ്പോൾ ലഭ്യമല്ല എന്നതാണ്. മുൻ കെ പി സി സി പ്രെസിഡന്റ്റ് കെ മാധവൻ എഴുതിയ ബുക്ക് പോലും മാർക്കറ്റിൽ കിട്ടാനില്ല. കുമാരനാശാന്റെ കവിതകൾ അപ്രത്യക്ഷമായിക്കഴിഞ്ഞു. വായനശാലകളിൽ നിന്ന് ഈ പുസ്തകങ്ങളിൽ നിന്നുള്ള കലാപവുമായി ബദ്ധപ്പെട്ട പേജുകൾ വരെ കീറിക്കളഞ്ഞിരിക്കുന്നു.
ആ വംശഹത്യയെ കുറിച്ച് ഗാന്ധിജി പറഞ്ഞതും, അംബേദ്ക്കറും, ആനി ബസന്റും, ടാഗോറും പറഞ്ഞതും ഒന്നും ഇന്ന് ചരിത്രത്തിന്റെ ഭാഗമല്ലാതായി മാറി. ഇ.എം.എസ് എഴുതിയത് പോലും പറയാൻ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാർക്ക് നട്ടെല്ലില്ലാതെപോയി. ഇപ്പോൾ തന്നെ അന്നത്തെ ആ വംശീയ ഉന്മൂലനം ബ്രിട്ടീഷുകാർക്കെതിരായുള്ള സാമ്രാജ്യത്വ പോരാട്ടമായി രേഖപ്പെടുത്തിക്കഴിഞ്ഞു.
ഇനി വംശഹത്യ തുറന്നു കാട്ടുന്ന അലി അക്ബർ സിനിമയുടെ അവസ്ഥ എന്താകും എന്ന് നോക്കാം. ഒന്നാമതായി അതിനു വേണ്ട നിര്മാണച്ചെലവിന് പോലും ബുദ്ധിമുട്ടും. അഭിനയിക്കാൻ മുൻനിര അഭിനേതാക്കളും, ടെക്‌നിഷ്യൻമാരെയും കിട്ടില്ല. സഹകരിക്കാൻ തയ്യാറായി വരുന്നവരെ ബഹിഷ്‌ക്കരിക്കും, അവർ ഫീൽഡിൽ നിന്ന് പുറത്താകും. CAA അനുകൂല നിലപാട് എടുത്ത രണ്ട് ഹിറ്റ് സിനിമകളുടെ ക്യാമറാമാൻ ഇപ്പോൾ പണിയൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നു. ഇനി സിനിമ പൂർത്തിയാക്കിയാലോ, പ്രദർശിപ്പിക്കാൻ തീയേറ്റർ പോലും കിട്ടില്ല.
ഇന്ത്യൻ സൈനിക ശക്തി വിളിച്ചോതുന്ന 'ഉറി' എന്ന സിനിമക്ക് നമ്മുടെ നാട്ടിലുണ്ടായ അവസ്ഥ എന്താണ് എന്ന് അറിയാവുന്നവർ ഉണ്ടാകും. അപ്രഖ്യാപിത വിലക്കായിരുന്നു ആദ്യം ആ സിനിമക്ക് നേരിടേണ്ടി വന്നത്. അക്കാലത്ത് സിനിമ നമ്മുടെ നാട്ടിൽ പ്രദർശിപ്പിക്കാൻ വേണ്ടി നിരവധി ട്വിറ്റെർ ക്യാമ്പഗൈൻ നടത്തിയത് ഇപ്പോഴും ഓർക്കുന്നു.സാമ്പത്തീക അധിനിവേശം ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. എതിർക്കുന്നവർക്ക് നേരെ സാമ്പത്തീക ഉപരോധം ആണ്. ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ CAA നിയമത്തെ പിന്തുണച്ചവർക്ക് നമ്മുടെ നാട്ടിൽ നേരിടേണ്ടി വന്ന അവസ്ഥ നമ്മൾ കണ്ടതാണ്. CAA അനുകൂലിക്കുന്നവരുടെ വ്യാപാര സ്ഥാപനങ്ങൾ ബഹിഷ്‌ക്കരിക്കുക, അവർക്ക് സേവനം കൊടുക്കാതിരിക്കുക എന്നുവേണ്ട എന്തൊക്കെ വേട്ടയാടലുകൾ.
സാമ്പത്തീക നഷ്ട്ടവും, ജോലി പോകുമെന്ന ഭയത്താലും, ബഹിഷ്ക്കരണവും ഓർത്ത് ആർക്കും പ്രതികരിക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ എത്തിക്കഴിഞ്ഞു. സിനിമാക്കാരുടെ കാര്യം തന്നെ എടുത്തുനോക്കൂ, പണം വരുന്നത് മുഴുവൻ ഹവാലയായാണ് എന്നത് എത്രയോ റിപ്പോർട്ടുകൾ രഹസ്യാന്വേഷണ ഏജൻസികൾ പലവട്ടം നൽകി. അവർക്ക് അനുകൂലമായി നിൽക്കുന്നവർക്ക് മാത്രം അവസരങ്ങൾ, അല്ലാത്തവരെ ഒഴിവാക്കും. പരസ്യ ചിത്രങ്ങളിൽ പോലും പിന്നെ അവസരം ഉണ്ടാകില്ല.
മാധ്യമ സ്ഥാപങ്ങൾക്ക് വരുമാനം പരസ്യമാണ്, അത് നല്കുന്നതോ? തലച്ചോറും നട്ടെല്ലും പണയം വെച്ച മാധ്യമ പ്രവർത്തകരെ ഗൾഫിലും മറ്റും കൊണ്ടുപോയി അവാർഡ് എന്നൊക്കെ പറഞ്ഞു നക്കാപ്പിച്ച നൽകി വിലക്കെടുക്കാൻ അവർക്ക് പണ്ടേ കഴിഞ്ഞു.ഇനി ഇക്കൂട്ടരെ തുറന്നു കാട്ടുന്നവർ നേരിടേണ്ടി വരുന്ന അവസ്ഥയോ? വർഗീയവാദികൾ ആക്കിയും, സൈബർ അക്രമങ്ങളിലൂടെയും, കേസുകളിൽ പെടുത്തിയും, സാമ്പത്തീക ബഹിഷ്‌കരണം നടത്തിയും നിശ്ശബ്ദരാക്കും.സാമ്പത്തീകമായി അവർ ഈ നാട് കീഴടക്കികഴിഞ്ഞു. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും കലാരംഗത്തും അവർ സാംസ്ക്കാരിക അധിനിവേശം നടത്തിക്കഴിഞ്ഞു. പക്ഷെ അതുകൊണ്ടൊന്നും അധികകാലം മുന്നോട്ട് പോകാനാകില്ല എന്ന തിരിച്ചറിവ് അവർക്കുണ്ട്.
അവർക്ക് ഇനി വേണ്ടത് ചരിത്രത്തിന്റെ പിന്തുണയാണ്. അതിനുവേണ്ടി യഥാർത്ഥ ചരിത്രം മാറ്റിയെഴുതണം. പുതിയ ചരിത്രം ഉണ്ടാക്കണം. ഇപ്പോഴുള്ള ചരിത്ര പുസ്തകങ്ങൾ എല്ലാം പരമാവധി നശിപ്പിച്ചും, രേഖകൾ ഇല്ലാതാക്കിയും അതിലും അവർ ഒത്തിരി മുന്നോട്ട് പോയി.
കെ മാധവൻ നായർ എഴുതിയ 'മലബാർ കലാപം' എന്ന ബുക്ക് ഒത്തിരി അന്വേഷണങ്ങൾക്ക് ശേഷം നാളെ കയ്യിൽ കിട്ടും എന്ന് കരുതുന്നു. രണ്ട് കോപ്പി വാങ്ങിക്കും. കെ കെ മുഹമ്മദിന്റെ 'ഞാൻ എന്ന ഭാരതീയൻ' എന്ന ബുക്കും ഉൾപ്പെടെ യൂറോപ്പിൽ സ്ഥിര താമസമാക്കിയ സുഹൃത്തിന് അയച്ചു കൊടുക്കും. കാരണം ഭാവിതലമുറകൾ അടിമകളായി കഴിയുമ്പോൾ തങ്ങൾക്ക് ഇങ്ങനെ ഒരു ചരിത്രം ഉണ്ടായിരുന്നു എന്നകാര്യം അക്കാലത്ത് പുറത്ത് വന്നാൽ ചിലപ്പോൾ അവർക്ക് ഒരു ഊർജ്ജമായാലോ അഭിനന്ദനങ്ങൾ .
Comments (0)