സൗമിത്രൻ തന്ത്രിയുടെ ഷഷ്ടിപൂർത്തി ആഘോഷം നാളെ

സൗമിത്രൻ തന്ത്രിയുടെ ഷഷ്ടിപൂർത്തി ആഘോഷം നാളെ

കടുങ്ങല്ലൂർ : കിഴക്കേ കടുങ്ങല്ലൂർ ഭുവനേശ്വരീ ദേവീക്ഷേത്രം മേൽശാന്തി ടി.പി.സൗമിത്രൻ തന്ത്രിയുടെ ഷഷ്ടിപൂർത്തി ആഘോഷം വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. 1987-ലാണ് മേൽശാന്തി പദവിയിലേക്ക് വരുന്നത്. എളങ്കുന്നപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലായിരുന്നു.തുടർന്ന് മട്ടലിൽ ഭഗവതിക്ഷേത്രം,അയ്യപ്പൻകാവ്, നായരമ്പലം കൊച്ചമ്പലം, മഞ്ഞുമ്മൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായി.
2013-ലാണ് കിഴക്കേ കടുങ്ങല്ലൂർ ഭുവനേശ്വരീദേവീ ക്ഷേത്രത്തിലെത്തുന്നത്. കുമ്പളങ്ങി തോപ്പിൽ കുടുംബാംഗമായ സൗമിത്രൻ തന്ത്രി 15 വർഷത്തോളം എസ്.എൻ.ഡി.പി. കുമ്പളങ്ങി ശാഖയുടെ പ്രസിഡൻറായിരുന്നു. അഖിലകേരള ശ്രീനാരായണ വൈദിക സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.