ഓപ്പണ്‍ ബാങ്കിംഗ് സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച് ആദിവാസി യുവാവ്

ഓപ്പണ്‍ ബാങ്കിംഗ് സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച് ആദിവാസി യുവാവ്

കാസർഗോഡ്: വിദേശ പഠനത്തിന് സ്കോളർഷിപ്പ് ഭാഗികമായി നിഷേധിച്ചപ്പോൾ ഓപ്പൺ ബാങ്കിംഗ് സോഫ്റ്റ് വെയർ  നിർമ്മിച്ച് ആദിവാസി യുവാവ്. കർണാടകയോട് അടുത്തുകിടക്കുന്ന മലയോര പ്രദേശമായ കോളിച്ചാലിലെ ബിനേഷ് ബാലൻ നേതർലൻഡ്സിൽ പിഎച്ച്ഡി മുടങ്ങിയതോടെ ജോലി ചെയ്തും ഉറക്കമൊഴിച്ചും നേടിയത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടം. സ്കൂൾ കാലത്ത് നാലാം ക്ലാസ് മുതൽ കൂലിപ്പണിയെടുത്ത് വളർന്ന ബിനേഷ് കേരളത്തിലെ ബിരുദത്തിനും എം ബി എ ക്കും  ശേഷം വിവേചനപരമായ സാഹചര്യത്തിൽ നിന്നാണ് 2014 മുതൽ സ്കോളർഷിപ്പുകൾക്ക് വേണ്ടി ശ്രമം തുടങ്ങുന്നത്.മാവില സമുദായാംഗമായ യുവാവിനെ തളർത്താൻ ഒട്ടേറെ തടസ്സങ്ങൾ നിരത്തിയ ഉദ്യോഗസ്ഥരോട് പൊരുതി സ്വന്തമായി ബാങ്കിംഗ് സോഫ്റ്റ്‌വെയർ നിർമ്മിച്ചിരിക്കുകയാണ് ഈ 29 കാരൻ.

ചുവപ്പുനാടയിൽപെട്ട് ഉപരിപഠനം രണ്ടര വർഷങ്ങളോളം വൈകിയ ബിനേഷ് ഒടുവിൽ കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പോടെ ആണ് ലണ്ടനിലെ സസക്സ് സർവകലാശാലയിൽ എം എ സോഷ്യൽ അന്തർ ആന്ത്രപ്പോളജിക്ക് ചേർന്നത്. കോഴ്സ് പൂർത്തിയാക്കിയ ശേഷം പി എച്ച്  ഡി സ്കോളർഷിപ്പിനായി വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചു. പി എച്ച് ഡി ക്ക് ലണ്ടനിലെ തന്നെ ട്രിനിറ്റി കോളേജിൽ പ്രവേശനം ലഭിച്ചെങ്കിലും മലയാളത്തിൽ ഉണ്ടായിരുന്നു സ്കോളർഷിപ്പ് വിവരങ്ങളടങ്ങിയ കത്ത് നേരത്തെ സ്കോളർഷിപ്പ് മുടക്കാൻ നോക്കിയ തന്നെയാണ് വീണ്ടും തന്റെ കാര്യത്തിൽ ഇടപെട്ടത് എന്ന് ബിനേഷ് പറഞ്ഞു. എങ്കിലും സംസ്ഥാന സർക്കാർ 29 ലക്ഷം രൂപ അനുവദിച്ചു. തുടർന്ന് നെതർലാൻഡ്സിലെ ഫ്രീ യൂണിവേഴ്സിറ്റി ആംസ്റ്റർഡാമിൽ പി എച്ച് പി ക്ക് ചേർന്നു. 2018 സെപ്റ്റംബറിലാണ് പി എസ് ടി പഠനം ആരംഭിച്ചത്. ഒരു വർഷം കഴിഞ്ഞ് ഓറിയന്റേഷൻ പൂർത്തിയാകുമ്പോഴേക്കും സർക്കാർ നൽകിവന്ന ഫണ്ട് 25 ലക്ഷം ആക്കി കുറച്ചു കൂടെ മുന്നോട്ടു പോകാനാവാത്ത സ്ഥിതിയിലായി. ഇതോടെ പിഎസ്സി പഠനത്തിന് ഇടവേള നൽകി ജോലി തുടങ്ങി. ഡച്ച് സർക്കാരിന്റെ നയങ്ങൾ സ്റ്റാർട്ട്അപ്പ്‌ തുടങ്ങുന്നതിനെ കുറിച്ചു ചിന്തിക്കാനും പ്രേരിപ്പിച്ചു ഇതിന്റെ ആദ്യപടിയായാണ് ഫ്രീ ഡിസ്ട്രിക്ട് സൊസൈറ്റിസ് എന്ന സ്റ്റാർട്ടപ്പ്അപ്പ്‌ ആരംഭിച്ചത്.  കാസർകോട് കോളിച്ചാൽ പതിനെട്ടാം മൈലിലെ ബാലൻ ഗിരിജ ദമ്പതികളുടെ മകനാണ് ബിനേഷ് സഹോദരൻ വിനോദ് സ്വകാര്യ ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ ആണ്.