ഷാങ്ഹായി കോര്‍പറേഷന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനില്‍
ഉസ്‌ബെക്കിസ്ഥാന്‍ : ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തി ല്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങു മായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകള്‍ ഉണ്ടെങ്കിലും ഔദ്യോഗി കമായി ഇക്കാര്യത്തില്‍ അറിയിപ്പുണ്ടായിട്ടില്ല. ഇരുപത് വര്‍ഷത്തോളം നീണ്ട എസ്സിഒ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ പ്രവ!ര്‍ത്ത നങ്ങളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ, ഉസ്ബെക്കിസ്ഥാന്‍, ഇറാന്‍ രാജ്യ തലവന്‍മാരുമായി നയതന്ത്രതല ചര്‍ച്ച നടത്തു കയും ചെയ്യും. റഷ്യയുമായി വ്യാപാരം, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി അടക്കമു ള്ള വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും.



Editor CoverStory


Comments (0)