രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴ് ലക്ഷം സംഭാവന നല്‍കി എന്‍ എസ് എസ്
തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭവന നല്‍കി നായര്‍ സര്‍വ്വീസ് സൊസൈറ്റി. ഏഴ് ലക്ഷം രൂപയാണ് എന്‍എസ്‌എസ് രാമക്ഷേത്ര നിര്‍മ്മാണത്തിന് കൈമാറിയിരിക്കുന്നത്. ആരും ആവശ്യപ്പെട്ടിട്ടില്ല സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എന്‍എസ്‌എസ് വിശദീകരിക്കുന്നു.
അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തില്‍ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇതിന്‍്റെ ഭാഗമായിട്ടാണ് എന്‍എസ്‌എസ് ഏഴ് ലക്ഷം രൂപ നല്‍കിയത്. രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിന്‍്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എന്‍എസ്‌എസ് പണം നല്‍കിയത്.പതിവ് സമദൂരം വിട്ട് ഈ തെരഞ്ഞെടുപ്പില്‍ ശബരിമലയും ആചാരസംരക്ഷണവും മുഖ്യവിഷയമാക്കിയാണ് ഈ തെരഞ്ഞെടുപ്പില്‍ എന്‍എസ്‌എസ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.
Comments (0)