ബിഷപ്പിനെതിരെ കേസെടുക്കാൻ കോടതി,, അത് ഞങ്ങൾ തീരുമാനിച്ചോളാം, പോലീസ്
വഞ്ചനക്കും ഗൂഢാലോചനക്കും ഭീഷണിപ്പെടത്തലിനും കളമശ്ശേരിയിലെ ബിഷപ്പ് റവ.ഫാദർ ജോസഫ് കളത്തിപറമ്പിലിനും മറ്റ് മൂന്ന് പേർക്കുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന ജുഡിഷ്യൽ കോടതിയുടെ ഉത്തരവിന് പുല്ലുവില കല്പിച്ച് കളമശ്ശേരി പോലിസ്,, കുറെ നാളുകളായ് ബിഷപ്പിൻ്റെ ചതിയും വഞ്ചനക്കും ഭീഷണിക്കുമെതിരെ പോലിസ് സ്റ്റേഷനിലും കമ്മീഷണർ ഓഫീസിലും നീതി തേടി പരാതിയുമായി നടന്ന മുഹമ്മദ് അബ്ദുൾ അലിം എന്ന കായിക വിദ്യാർത്ഥി അവസാനം നീതിക്കായ് കോടതിയെ സമീപിച്ച് ആരോപണ വിധേയർക്ക് എതിരെ കേസെടുക്കാൻ ഉത്തരവ് വാങ്ങുകയാണുണ്ടായത്, എന്നാൽ പോലീസിൻ്റെ ഭാഗത്ത് നിന്ന് കോടതിയല്ല ആര് പറഞ്ഞാലും ഞങ്ങൾ തീരുമാനിക്കും എന്തു വേണം എന്നുള്ള നിലപാടാണ്, ബിഷപ്പ് ജോസഫ് കളത്തിപറമ്പിലും, ഫാദർ ഡെന്നി മാത്യു , ഫാദർ ഡെന്നി ആൻ്റണി,, ജോസ് എന്നിവർ ചേർന്ന് നടത്തുന്ന ആൽബെർട്ടൺ ഇൻസ്റ്റിറ്റുട്ട് കളമശ്ശേരി നഗരസഭയുടെ അനുമതിയില്ലാതെ പണിത സ്വിമ്മിംഗ് പൂളിൽ ആജീവനാന്ത മെമ്പർഷിപ്പ് നൽകാമെന്ന് പറഞ്ഞ് പരാതിക്കാരനിൽ നിന്ന് ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം രൂപ കബളിപ്പിച്ച് വാങ്ങുകയായിരുന്നു പത്ര പരസ്യത്തിലൂടെയാണ് മെമ്പർഷിപ്പ് നൽകുന്ന പ്രചരണം നടത്തിയത് എത്ര പേരിൽ നിന്ന് എത്ര ലക്ഷം വീതം വാങ്ങിയെന്നത് കൃത്യമായ അന്വേഷണങ്ങളിലൂടെ മാത്രമേ പുറത്ത് വരുകയുള്ളു., ഇങ്ങനെ മെമ്പർഷിപ്പ് ഫീസായി' നല്ലൊരു തുക വാങ്ങിയിട്ട്, അവിടെ പരാതിക്കാരനും കുടുംബത്തിനും സ്വിമ്മിംഗ് പൂൾ പരിശീലനത്തിന് ചെന്നപ്പോൾ അനുമതി നൽകാതെ ഇരുന്നപ്പോഴാണ് പരാതിക്കാരന് പോലീസിനെയും കോടതിയേയും സമീപിക്കേണ്ടി വന്നത് പോലീസ് ഇക്കാര്യത്തിൽ നിഷ്ക്രിയരായപ്പോഴാണ്,പരാതിക്കാരൻ കോടതിയെ സമീപിച്ചത്. കോടതി നിർദേശ പ്രകാരം 846 നമ്പർ എഫ് .ഐ .ആർ, ആയി ഐ.പി.സി. 1860-406,418,420,465,468,34,എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്ടർ ചെയ്തങ്കിലും, പരാതിക്കാരനെ പോലീസ് സ്റ്റേഷനിൽ വിളിച്ച് മണിക്കുറുകളോളം നിർത്തി പിഡിപ്പിക്കുകയല്ലാതെ ആരോപണ വിധേയരെ കണ്ട് മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല, ഇതിനിടയിൽ പ്രാദേശിക രാഷ്ട്രീയക്കാർ, ഈ വിഷയത്തിൽ ബിഷപ്പിനെയും കൂട്ടരെയും എത് വിധേനയും പോലീസ് സ്റ്റേഷൻ്റെ പടി പോലും കയറ്റാതെ കേസ്സ് ഒതുക്കി തീർക്കാനുള്ള ഓട്ടത്തിലാണ്.



Author Coverstory


Comments (0)