രാഹുലിന്റെ ടീ ഷര്‍ട്ടിന് 41,000 രൂപയെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി : ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി വന്‍ വിലയുള്ള ടീഷര്‍ട്ട് ധരിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി. 41,000 രൂപ വില വ?രുന്ന ടീഷര്‍ട്ട് രാഹുല്‍ ധരിച്ചതിലാണ് വിമര്‍ശനം. ട്വിറ്ററിലൂടെ ബി.ജെ.പിയുടെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടേയും വൈറ്റ് ബര്‍ബെറി ടീഷര്‍ട്ടിന്റേയും ചിത്രം പങ്കുവെച്ചാണ് ബി.ജെ.പിയുടെ ട്വീറ്റ്. ഭാരതമേ കാണു എന്ന ക്യാപ്ഷനോടേയാണ് ബി.ജെ.പി ട്വീറ്റ് പങ്കുവെച്ചത്. ബി.ജെ.പിയുടെ ട്വീറ്റിനോട് ശക്തമായാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ഭാരത് ജോഡോ യാത്രയിലെ ആള്‍ക്കൂട്ടം കണ്ട് നിങ്ങള്‍ ഭയന്നുപോയോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു. നിങ്ങള്‍ പണപ്പെരുപ്പത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കു. വസ്ത്രങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെങ്കില്‍ നമുക്ക് മോദിയുടെ 10 ലക്ഷത്തിന്റെ കോട്ടിനെ സംബന്ധിച്ചും 1.5 ലക്ഷത്തിന്റെ കൂളിങ് ഗ്ലാസിനെ കുറിച്ചും ചര്‍ച്ച ചെയ്യാമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
Comments (0)