സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി കര്‍ഷകര്‍ സംശയിക്കരുത് : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊള്ളണമെന്നും സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ ആര്‍ക്കും സംശയം വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക പരിഷ്ക്കാരങ്ങളുമായി മുന്നോട്ട് തന്നെയെന്നാവര്ത്തിക്കുകയാണ് അദ്ദേഹം .
“കാര്‍ഷിക ഗവേഷണങ്ങളിലടക്കം സ്വകാര്യമേഖലയ്ക്കും സുപ്രധാനമായ പങ്കുണ്ട്. ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ദൗത്യം. കാര്‍ഷിക മേഖലക്ക് വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയത് .” പ്രധാനമന്ത്രി പറഞ്ഞു .
“കര്‍ഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയും കരുത്താര്‍ജ്ജിക്കും . ബജറ്റില്‍ കര്‍ഷകര്‍ക്ക് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കാര്‍ഷിക ബാധ്യതയുടെ പരിധി പതിനാറര കോടിയായി സര്‍ക്കാര്‍ ഉയര്‍ത്തി. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസന ഫണ്ട് നാല്പതിനായിരം കോടിയാക്കി. കര്‍ഷകരുടെ നന്മ മാത്രമാണ് സര്‍ക്കാരിന്റെ മുന്‍ഗണന.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
Comments (0)