സംസ്‌കൃത സര്‍വ്വകലാശാലയില്‍ മോഹിനിയാട്ടത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ; അവസാന തീയതി ഓഗസ്റ്റ് 20

സംസ്‌കൃത സര്‍വ്വകലാശാലയില്‍ മോഹിനിയാട്ടത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ; അവസാന തീയതി ഓഗസ്റ്റ് 20

കാലടി : കേരളത്തിന്റെ തനതു നൃത്തകലയും ലാസ്യ നൃത്തരൂപവുമായ മോഹിനിയാട്ടത്തില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നു. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മോഹിനിയാട്ടം ഡിപ്പാര്‍ട്ട്‌മെന്റിലാരംഭിക്കുന്ന 'ജനറല്‍ ഇന്‍ട്രൊഡക്ഷന്‍ ടൂ മോഹിനിയാട്ടം' എന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20. ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധിയില്ല. ഫീസ് 15,000/- രൂപ. 60 മണിക്കൂറാണ് (പരമാവധി അഞ്ച് മാസം) സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ കാലാവധി. ക്ലാസ് സമയം ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 4.30 വരെ. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും അധ്യയനം. അപേക്ഷ ഫോം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ (www.ssus.ac.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും മോഹിനിയാട്ടം വിഭാഗം മേധാവിയുടെ പേരില്‍ അയയ്ക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യാവുന്നതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. അഭിരുചി പരീക്ഷ ഓഗസ്റ്റ് 25ന് രാവിലെ 10ന് മോഹിനിയാട്ടം വിഭാഗത്തില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അഭിരുചി പരീക്ഷയില്‍ ഹാജരാകേണ്ടതാണ്. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം : ഡോ. അബു. കെ. എം, വകുപ്പ് മേധാവി, മോഹിനിയാട്ടം വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, കാലടി പി. ഒ., എറണാകുളം-683574. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8921302223