കണ്ട കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായ അനുഭവമേകുന്നു ടെലിപ്പതിസം ആന്‍ഡ് ടെലിപ്പതി ചിത്ര പ്രദര്‍ശനം
ഫോര്‍ട്ട് കൊച്ചി: കാഴ്ചയ്ക്കു മപ്പുറം പ്രത്യേക വേവ് ലെങ്ത്തിലൂടെ കമ്മ്യൂണിക്കേഷന്‍ സാധ്യമാകുമെന്നതാണ് ടെലിപ്പതിസം. ആ തലത്തിലേക്ക് കാഴ്ചയെ എത്തിക്കുക എന്നത് അത്തരത്തില്‍ കാഴ്ചയുടെ രാഷ്ട്രീയം തിരിച്ചറിയുന്നവരില്‍ നിന്നും സംഭവിക്കേണ്ടതാണ്. ആ കാഴ്ചയെ കാഴ്ചക്കാര്‍ക്ക് പ്രതലത്തിലൂടെ നിര്‍വച്ചിക്കുവാന്‍ കഴിയുക എന്നത് എല്ലാവര്‍ക്കും സാധ്യമാകുന്ന കാര്യമല്ല. അത് ആര്‍ട്ടിസ്റ്റ് ജോഷ്വ ടെലിപ്പതിസം ആന്‍ഡ് ടെലിപ്പതി ചിത്രങ്ങളിലുടെ കാഴ്ചക്കാര്‍ക്ക് നല്‍കുമ്പോള്‍ കണ്ട കാഴ്ച ശീലങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയൊരു കാഴ്ചയിലേക്ക് കൊണ്ട് പോകുന്നുണ്ട്. ടെലിപ്പതിസത്തിലൂടെ ഭാര്യയുമായി കമ്മ്യൂണിക്കേഷന്‍ നടത്തിയിരുന്നു എന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്നു വി.ആര്‍.കൃഷ്ണ അയ്യര്‍ അവകാശപ്പെട്ടിരുന്നു. ടെലിപ്പതിസത്തിന്റെ കാണാ കാഴ്ചകളിലൂടെ സഞ്ചരിച്ച് നടത്തിയ രചനകളുടെ പ്രദര്‍ശനം ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ആഗസ്റ്റ് 4-ാം തിയതീ മോഡേണ്‍ ആര്‍ട്ട് നാഷണല്‍ ഗാലറി ഡയറക്ടര്‍ ജനറല്‍ അദ്വൈത ഗഡ്‌നായക് ഉദ്ഘാടനം ചെയ്തു. മുന്‍ കേന്ദ്ര മന്ത്രി കെ.വി.തോമസ്, ചിത്രകാരന്‍ പാരീസ് മോഹന്‍കുമാര്‍, ചലച്ചിത്ര താരം സുനില്‍ സുഖത എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം ആഗസ്റ്റ് 11 ന് സമാപിക്കും. സമയം : രാവിലെ 10 മുതല്‍ 9 വരെ.



Editor CoverStory


Comments (0)