കര്‍ണാടക ഭക്ഷ്യമന്ത്രി ഉമേഷ് കട്ടി അന്തരിച്ചു
ബെംഗളൂരു : കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയും ബി ജെ പി നേതാവുമായ ഉമേഷ് വിശ്വനാഥ് കട്ടി അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടക്കമുള്ളവര്‍ ഉമേഷ് കട്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഡോളര്‍ കോളനിയിലെ വസതിയിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ ഉമേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പള്‍സ് ഉണ്ടായിരുന്നില്ലെന്നാണ് അധകൃതര്‍ പറഞ്ഞത്. 1985-ല്‍ പിതാവ് വിശ്വനാഥ് കട്ടിയുടെ മരണത്തിന് പിന്നാലെയാണ് ഉമേഷ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഹുക്കേരി അസംബ്ലി മണ്ഡലത്തില്‍നിന്ന് എട്ടുതവണ എം എല്‍ എ ആയിട്ടുണ്ട്. ജനതാ പാര്‍ട്ടി, ജനതാദള്‍(യു), ജെ ഡി എസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 2008-ലാണ് ബി ജെ പിയില്‍ ചേരുന്നത്.



Editor CoverStory


Comments (0)