ദേശിയ തലത്തിൽ കോൺഗ്രസ് പിളർപ്പിലേക്ക്. കശ്മീർ "ശാന്തി" സമ്മേളനം ആദ്യ വെടി
ഇന്ദിരാ ഗാന്ധിക്ക് ശേഷം കോൺഗ്രസിലെ കുടുംബ വാഴ്ചക്കെതിരെ കോൺഗ്രസിൽ ഉരുണ്ടു കൂടിയിരുന്ന അശാന്തിയുടെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് കാശ്മീരിൽ ശാന്തി സമ്മേളനം നടത്തിയ തലമുതിർന്ന നേതാക്കന്മാരുടെ സമ്മേളനം ബിജെപി യുടെ "കോൺഗ്രസ് വിമുക്ത ഭാരതം" എന്ന സങ്കൽപ്പം പൂർണ്ണമാകാൻ പോവുകയാണ്. അശാന്തിയുടെ കടന്നൽ കൂട്ടിൽ നിന്നെ ഇന്ദിരാഗാന്ധി കുടുംബവുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന മലയാളിയായ ടോം വടക്കൻ രക്ഷപ്പെട്ട് പുറത്തുവരികയും ബിജെപിയിൽ സുരക്ഷിത താവളം കണ്ടെത്തുകയും ചെയ്തപ്പോൾ തന്നെ കോൺഗ്രസിനുള്ളിലെ എല്ലാ അരമന രഹസ്യങ്ങളും അങ്ങാടിയിൽ പാട്ടായി കഴിഞ്ഞിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന് പുറത്തു ചാടാൻ തയ്യാറായി കൊണ്ടിരുന്ന പ്രമുഖരെല്ലാം അപകട മരണങ്ങളിൽപ്പെട്ട് ദുരന്തവാർത്തകളായി അവശേഷിക്കാറുള്ളൂ എന്ന പതിവ് തെറ്റിച്ച് ടോം വടക്കൻ സുരക്ഷിതനായി നിന്നത് ശാന്തി സമ്മേളനക്കാർക്ക് ധൈര്യം പകർന്നു കിട്ടി. അവർക്ക് മോദി ഭരണത്തിൽ അത്തരം ദുരന്ത മരണങ്ങൾ അഭിമുഖീകരിക്കേണ്ടി വരില്ല എന്ന് ഉറപ്പാക്കാൻ സാധിച്ചു. പഴയ കാലം ആയിരുന്നെങ്കിൽ ഗുലാം നബി ആസാദ് ഇപ്പോൾ ഓർമ്മ മാത്രമായി മാറിയേനെ. ഇപ്പോഴിതാ 23 സീനിയർ നേതാക്കൾ, അതിൽ പ്രമുഖരായ മനീഷ് തിവാരി,രാജ് ബബ്ബര്‍,ഗുലാം നബി ആസാദ്,ആനന്ദ് ശര്‍മ്മ,കപില്‍ സിബര്‍, ഭൂബീന്ദർ സിംഗ് ഹുഡെ എന്നിവരുടെ നേതൃത്വത്തിൽ ആണ് ഒരു തിരുത്തൽ ശക്തിയായി കോൺഗ്രസിൽ നിന്ന് ചാടാൻ ഒരുങ്ങുന്നത്. ഇവരുടേതിന് സമാനമായ ഗതികേട് കേരളത്തിലെ കെ വി തോമസ്, പിജെ കുര്യൻ, ശശിതരൂർ എന്നിവർക്ക് ഉണ്ടെങ്കിലും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ നിറം മാറൽ കേരളത്തില്‍ പ്രയാസമായ കാര്യമാണെന്നും അത്രപെട്ടെന്ന് കേരളീയർ മറുകണ്ടം ചാടലിന് വഴങ്ങില്ലന്നും അങ്ങനെ ചെയ്താൽ സഭയും, ആട്ടിടയന്മാരും തെമ്മാടിക്കുഴിയിലേക്ക് തള്ളിവിടും എന്ന് ഭയന്നാണ് ഇവർ കൈപ്പുനീർ കുടിച്ച് കമിഴ്ന്നു കിടക്കുന്നത്. പാർട്ടിക്കുള്ളിൽ നിന്ന് എന്ത് പ്രവർത്തിച്ചാലും പുറത്തു കിടന്നാലും മോദി സർക്കാർ തന്നെയും മറ്റുള്ളവരെയും സംരക്ഷിക്കുമെന്ന് ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് കാശ്മീരിൽ ശാന്തി സമ്മേളനം കൂട്ടിയതും വഴിയേ അവരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഇവരെ ബിജെപിക്ക് വേണമെങ്കിലും അവർക്ക് ഇനിയുള്ള കാലം ബിജെപിയെ കൂടാതെ കഴിയില്ല എന്നതും വ്യക്തമായി. കാശ്മീരിൽ ദേശീയ വാദിയായ ഗുലാം നബി ആസാദിനെ പോലെയുള്ളവർ പാർട്ടിയിൽ വന്നാൽ കാശ്മീർ സുരക്ഷിതമായിരിക്കും എന്ന കാഴ്ചപ്പാട് മോദി, അമിത്ഷാ, അജിത് ഡോവൽ കൂട്ടുകെട്ടിന് ബോധ്യമുണ്ട് എന്നാലും കോൺഗ്രസിന്റെ അവസ്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കാൾ പരിതാപകരമാവുമെന്നതിൽ സംശയമില്ല എന്നതാണ് ശാന്തി സമ്മേളനം ഇന്ത്യൻ രാഷ്ട്രീയത്തിൽ നമ്മടെ ബോധ്യപ്പെടുത്തുന്നത്.
- രവീന്ദ്രൻ കവർസ്റ്റോറി
Comments (0)