കളമശ്ശേരിയിൽ കോൺഗ്രസ് നേതാക്കന്മാർ മുസ്ലിം സമുദായത്തിൽ ഉള്ളവർ മാത്രം
കളമശ്ശേരിയിൽ കോൺഗ്രസിന്റെ എല്ലാ അധികാര സ്ഥാനങ്ങളിലും മുസ്ലിം സമുദായത്തിലുള്ളവരെ മാത്രം അവരോധിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടി നടത്തുന്ന മത പ്രീണനം മറ്റു സമുദായത്തിലുള്ള പാർട്ടി പ്രവർത്തകരെ മാനസികമായി സംഘർഷത്തിലേക്കെത്തിച്ചിരിക്കുന്നു. വോട്ട് ചെയ്യാനും താഴെ തട്ടിലുള്ള ജോലികൾ ചെയ്യാനും മാത്രം മറ്റു മതത്തിലുള്ളവർ നിയോഗിക്കപ്പെടുമ്പോൾ പാർട്ടിയിലുള്ള ഹൈന്ദവരും, ക്രിസ്ത്യൻ സമുദായങ്ങളും ഇത് കോൺഗ്രസ് പാർട്ടി ആണോ, മുസ്ലിം ലീഗ് ആണോ എന്ന് ചോദിക്കുകയാണ്. നിലവിൽ മുസ്ലിം ലീഗിന്റെ മണ്ഡലമായ കളമശ്ശേരിയിൽ മുസ്ലിം ലീഗിന്റെ പ്രധാന പ്രവർത്തകരാണ് സർക്കാർ സംബന്ധമായ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. ഏതാനും ദിവസം മുമ്പ് ഒരു ബ്ലോക്ക് ഭാരവാഹി പാർട്ടിയിലെ മുസ്ലിം മേൽക്കോയ്മയെ കുറിച്ച് എ.ഐ.സി.സി ക്കും, കെ.പി.സി.സി സെക്രട്ടറിമാർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും കോൺഗ്രസ് നേതൃത്വം അത് ചവിട്ടു കൊട്ടയിൽ എറിഞ്ഞതായി പറയുന്നു. മുസ്ലിം സമുദായത്തിൽ ഉള്ളവരെ പാർട്ടിയുടെ പ്രധാന ചുമതലകളിൽ അവരോധിക്കാൻ വേണ്ടി കളമശ്ശേരി മണ്ഡലം കമ്മറ്റിയെ രണ്ടായി വിഭജിച്ചു. രണ്ട് കമ്മറ്റികൾ രൂപീകരിച്ചു. എന്നിട്ടും എല്ലാ അധികാര സ്ഥാനങ്ങളിൽ നിന്നും അമുസ്ലീങ്ങളെ ഒഴിവാക്കി. ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് എം എ വഹാബും,വേസ്റ്റിന്റെത് വെള്ളക്കൽ കുഞ്ഞു മുഹമ്മദും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാനായിരുന്ന ഇ കെ സേതുവിനെ മാറ്റി പകരം സെയ്‌തു കുഞ്ഞിനെ നിയമിച്ചു.ഹൈന്ദവനായ സേതുവിനെ മാറ്റിയത് അമുസ്ലിംങ്ങളായ കോൺഗ്രസുകാർക്കിയിൽ ശക്തമായ പ്രതിഷേധം രൂപപ്പെടുത്തിയിട്ടുണ്ട്. ഏലൂർ, കളമശ്ശേരി, കടുങ്ങല്ലൂർ എന്നീ മണ്ഡലങ്ങൾ ചേർന്ന ബ്ലോക്ക് കമ്മിറ്റിയിൽ 45 പേരിൽ 30 പേരും മുസ്ലീങ്ങളാണ്. കളമശ്ശേരി ലീഗിന്റെ മണ്ഡലമാണ് അവിടെ ലീഗിനൊപ്പം ഘടകകക്ഷിയായ കോൺഗ്രസ് അവതരിപ്പിച്ചിരിക്കുന്നതും മുസ്ലിം സമുദായത്തിൽ ഉള്ളവരെ മാത്രമാണ്. താഴെതട്ടിലുള്ളവരെ വർഗീയമായി ചേരിതിരിവു ഉണ്ടാകുന്നതും ഇനി ഏത് രാഷ്ട്രീയ സ്ഥാപനങ്ങളിൽ പ്രവർത്തിക്കും എന്നാണ് മണ്ഡലത്തിൽ ഉള്ള ഒരു വിഭാഗം വോട്ടർമാർ ചോദിക്കുന്നത്.
Comments (0)