ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന യജ്ഞത്തിന് ഇന്ന് തുടക്കമാകും

ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന യജ്ഞത്തിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരി ശോധന യജ്ഞത്തിന് ഇന്ന് തുടക്കം. ഓണക്കാലത്ത് അതിര്‍ത്തി കടന്നുവരുന്ന പാലി ന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്ഷീരവികസന വകുപ്പ് പാറശ്ശാല, ആ ര്യങ്കാവ്, കുമിളി, വാളയാര്‍, മീനാക്ഷിപുരം അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ സെ പ്തംബര്‍ മൂന്നു മുതല്‍ ഏഴു വരെ പാല്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്തി യിട്ടുണ്ട്.കൂടാതെ പൊതുവിപണിയില്‍ വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണനില വാരം പരിശോധിക്കുന്നതിനായി ജില്ലകള്‍ കേന്ദ്രീകരിച്ച് ഇന്‍ഫര്‍മേഷന്‍ സെന്ററു കളും പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് പാല്‍ സൗജന്യമായി പരിശോധിച്ച് ഗുണ നിലവാരം മനസിലാക്കുന്നതിനും സംശയനിവാരണം ചെയ്യുന്നതിനുമുള്ള സൗക ര്യം ജില്ലാ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ചെക്ക്‌പോസ്റ്റുകള്‍ സെപ്തംബ ര്‍ 3ന് രാവിലെ 8 മുതല്‍ സെപ്തംബര്‍ 7ന് രാവിലെ 8 വരെ 24 മണിക്കൂറും പ്ര വര്‍ത്തിക്കുന്നതും ജില്ലാ ഇന്‍ഫര്‍മഷന്‍ കേന്ദ്രങ്ങള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 8 വരെ പ്രവര്‍ത്തിക്കുന്നതുമാണ്. 7 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ ത്തിക്കും.