പദവികള്‍ നല്‍കില്ല ;കെ.വി തോമസിന്‍റെ വിലപേശലുകള്‍ക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ്
ന്യൂഡൽഹി : കെ. വി. തോമസിന്റെ സമീപകാല പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്. അദ്ദേഹത്തിന്റെ
വിലപേശലുകൾക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് ഹൈക്കമാൻഡ് കൈക്കൊണ്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട് .
കെ.വി. തോമസ് ഇടതുപക്ഷത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഹൈക്കമാൻഡ് ഗൗരവത്തോടെയാണ് കാണുന്നത്. കെ.വി. തോമസിന് പാർട്ടി പദവികൾ ഒന്നും നൽകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ്എത്തിയതായാണ് സൂചന.കെപിസിസിയുമായി വിലപേശലിനുള്ള നീക്കം അദ്ദേഹം നടത്തിയാൽ അതിന് വഴങ്ങേണ്ടതില്ലെന്ന കർശന നിർദേശവും ഹൈക്കമാൻഡ് നടത്തിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നിർദേശം ഹൈക്കമാൻഡ് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.വി തോമസിന് ഹൈക്കമാൻഡ് സീറ്റ് നൽകിയിരുന്നില്ല.അതിൽ അദ്ദേഹം കടുത്ത അമർഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വിവിധ ഘട്ടങ്ങളിൽ അദ്ദേഹം പാർട്ടിയുമായി ഉടക്കി നിൽക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം ആലപ്പുഴ മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്നെങ്കിലും പാർട്ടിയുമായുള്ള അകൽച്ച തുടർന്നിരുന്നു.ഇടതുപക്ഷവുമായി അദ്ദേഹം അടുപ്പം പുലർത്തുന്നു എന്ന വിലയിരുത്തലും ഹൈക്കമാൻഡ് നടത്തിയിട്ടുണ്ട്.
Comments (0)