അജി കൃഷ്ണനെതിരെ വധഭീഷണി,: മാവോയിസ്റ്റുകൾ അട്ടപ്പാടിയിൽ സജീവമായി,

അജി കൃഷ്ണനെതിരെ വധഭീഷണി,: മാവോയിസ്റ്റുകൾ അട്ടപ്പാടിയിൽ സജീവമായി,
അജി കൃഷ്ണനെതിരെ വധഭീഷണി,: മാവോയിസ്റ്റുകൾ അട്ടപ്പാടിയിൽ സജീവമായി,

വയനാടു്.': അട്ടപ്പാടി കേന്ദ്രീകരിച്ച് ആദിവാസി ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന HRDS ഇൻഡ്യ എന്ന NGO യുടെ സിക്രട്ടറി, അജി കൃഷ്ണനെതിരെ വധഭീഷണി,, സെപ്തംബർ 15 നകം അട്ടപ്പാടി വിട്ടു പോയില്ലെങ്കിൽ ഉൻമൂലനം ചെയ്യുമെന്ന് പറഞ്ഞാണ് വധഭീഷണിക്കത്ത് തപാലിൽ ലഭിച്ചത്, ഏതാണ്ട് ആയിരത്തോളം വീടുകൾ തികച്ചും സൗജന്യമായ് ആദിവാസികൾക്ക് നിർമ്മിച്ചു നൽകുന്ന പ്രക്രിയ അട്ടപ്പാടിയിൽ നടന്നുകൊണ്ടിരിക്കയാണ് മുന്നോ റോളം വീടുകൾ പണിതു കഴിഞ്ഞു, വർഷങ്ങളായ് നിരവധി സംഘടനകൾ ആദിവാസി ക്ഷേമങ്ങളുടെ പേരിൽ ശതകോടികൾ  ആദിവാസി ക്ഷേമത്തിൻ്റെ പേരിൽ സമ്പാദിച്ചുകൊണ്ടിരികുന്നുണ്ടെങ്കിലും ആദിവാസികൾക്ക് ഉപകാരപ്രദമായ യാതൊരു കാര്യവും അവിടെ നടക്കുന്നുണ്ടായിരുന്നില്ല, HRDS ഇൻഡ്യയുടെ ആഗമനതോടെയാണ് ആദിവാസികൾക്ക് വൃത്തിയും അടച്ചുറപ്പുമുള്ള സ്വന്തം വീടു് എന്ന സ്വപ്നം പൂവണിയ്ക്കുന്നത്, സർക്കാർ ഫണ്ടുകളും CSRഫണ്ടുകളും ഉപയോഗിച്ച് നേട്ടങ്ങൾ ഉണ്ടാക്കുകയും, മറ്റു താത്പര്യങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുന്ന മറ്റു സംഘടനകളുടെ പ്രവർത്തനങ്ങളിൽ ആദിവാസി വിഭാഗങ്ങളിൽ പെട്ട ചിലർ അസംന്തുഷ്ടരാണ്, ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ കോറിഡോർ ആയിക്കഴിഞ്ഞ വയനാട് അട്ടപ്പാടി മേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ സജീവമാണ്, സംസ്ഥാന പോലിസിലെ തണ്ടർബോൾട്ട് വിഭാഗങ്ങൾക്ക് ഇവിടെ മാവോയിസ്റ്റുകളുമായ് സംഘട്ടനങ്ങളിൽ ഏർപെടേണ്ടി വന്നിട്ടുണ്ട്.ആദിവാസി ഗോത്ര വിഭാഗങ്ങളുടെയും അവരുടെ വസ്തുവകകളുടെയും സംരക്ഷണം ഉറപ്പാക്കാനുള്ള PE SA Act നിലവിൽ ഇൻഡ്യയിൽ പത്ത് സംസ്ഥാനങ്ങളിൽ നിലനില്കുന്നുണ്ടെന്നതിനാൽ അട്ടപ്പാടിയിലും അതു നടപ്പാക്കണമെന്നും കാശ്മീരിൽ ഉണ്ടായിരുന്ന 370 ആർട്ടിക്കിളിന് സമാനമായ പ്രത്യേക പദവി അട്ടപ്പാടിയിൽ നടപ്പാക്കണമെന്ന പ്രചരണവും പദ്ധതികളും കുറച്ച് കാലമായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘടനകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്, ഒരു സ്വതന്ത്ര റിപ്പബ്ലിക്കിന് സമാനമായ അവസ്ഥ അട്ടപ്പാടിയിൽ നടപ്പാക്കാനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായാകണം കഴിഞ്ഞ നാളുകളിൽ അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് കൂട്ടർ തമ്മിലുണ്ടായ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് നിയമ നടപടികൾക്ക് പോയ സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥർക്കെതിരെ വംശീയപരവും വ്യക്തിപരവുമായ ആക്രമണങ്ങൾ നടത്തിയത് ചില ഗുഢാ ചോലന കളുടെ ഭാഗമായി തന്നെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്, അവിടെ പ്രവർത്തിക്കുന്ന ചില സംഘടനകളുടെ സ്ഥാപനങ്ങൾക്കുള്ളിലും ചില ഊരുകൾക്കുള്ളിലും നടക്കുന്ന പല കാര്യങ്ങളും സംസ്ഥാന പോലീസിന് കണ്ടെത്താൻ സാധിക്കുന്നില്ല, പൊതുവെ ശാന്തമായിരുന്ന അട്ടപ്പാടിയെ അശാന്തിയിലെക്ക് നയിക്കുന്ന സംഘർഷങ്ങളും വാർത്തകളുംഅധികം വൈകാതെ ഉയരാവുന്ന വെടിയൊചകൾക്കും കേരളം കാതോർത്തിരിക്കയാണ്,