സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, പരാതിക്കാരുടെ ആരോപണങ്ങള്‍, പോലീസ് വിഴുങ്ങി, പ്രതികളെ രക്ഷിക്കുന്നു.
പാലക്കാട്: തലപ്പിള്ളി താലൂക്കിലെ ചാലിശ്ശേരി പോലീസ് സ്റ്റേഷനില്‍ 15 വയ സ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തന്നെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച അനസ് എന്നയാളെ യും, അതിന് കൂട്ട് നിന്ന സ്ഥലത്തെ യു ട്യൂബ് നടത്തിപ്പുകാരന്‍ അഹമ്മദ് കബീ റിനെയും, പീഡന സൗകര്യം ഒരുക്കി നല്‍കിയ അഹമ്മദ് കബീറിന്റെ കൂട്ടുകാ രി യെയും, ഈ സംഭവം സ്‌കൂളില്‍ അറിഞ്ഞപ്പോള്‍ ഇതുമായ് ബന്ധപ്പെട്ട് കൗണ്‍ സിലിംഗ് നടത്തിയ രണ്ട് അദ്ധ്യാപികമാരുടെയും, സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെയും പ്രേരണയും, ഇരയായ കുട്ടി പറയാത്തതും, ആയ കാര്യങ്ങ ള്‍ ഭീഷണിപ്പെടുത്തി പറയിപ്പിച്ച് നിരപരാധിയായ തന്റെ വളര്‍ത്തച്ചനാണ് തന്നെ പീഡിപ്പിച്ചതെന്ന് താന്‍ പറയാതെ ചില കടലാസുകളില്‍ ഒപ്പിടുവിച്ച് വളര്‍ത്തച്ച നെ 26 ദിവസം ജയിലിലടച്ചതിന് ഉത്തരവാദികളായവരെയും നിയമത്തിന് മുന്നി ല്‍ കൊണ്ട് വന്ന് പീഡകരെ ശിക്ഷിക്കണമെന്നും വളര്‍ത്തച്ചന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തണമെന്നുള്ള അപേക്ഷയിന്‍മേല്‍ പോലീസ് യാതൊരു നടപടി യും എടുക്കാത്തതിനെ തുടര്‍ന്ന് ഇരയുടെ മാതാവ് ഹൈക്കോടതിയെ സമീപി ക്കാനൊരുങ്ങുന്നു. ഇരയുടെ പരാതിയില്‍ പോലീസ് നടത്തിയത് നിരുത്തരവാദ പരമായ നടപടികളിലൂടെ നിരപരാധിയെ ജയിലിലടച്ച് വീരപരിവേഷം ഏറ്റുവാ ങ്ങിയ വനിതാ പോലീസിനെയും, സ്ഥലത്തെ യുട്യൂബ് ചാനലുകാരന്റെ സുഹൃ ത്തായ അദ്ധ്യാപികമാരെയും രക്ഷപ്പെടുത്തുക എന്നതു മാത്രമായിരുന്നു.15 വയ സ് പ്രായം മാത്രമുള്ള കുട്ടിയുടെ പരാതികളില്‍ കൃത്യമായ നടപടി പോലീസ് സ ത്യസന്ധമായി സ്വീകരിച്ചാല്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെയും കൗണ്‍സി ലര്‍മാരായ അദ്ധ്യാപികമാരുടെയും പൊയ്മുഖം അഴിഞ്ഞു വീഴുന്നതോടൊപ്പം അ വര്‍ അഴിക്കുള്ളിലാവുകയും ചെയ്യും, പോലീസ് ധൃതി പിടിച്ച് ചെയ്തത് അവരെ സംരക്ഷിക്കാനാണ് അല്ലാതെ ഇരയായ പെണ്‍കുട്ടിയെ രക്ഷിക്കാനല്ല, ഇരയായ കൊച്ചു കുട്ടിയെ അവര്‍ നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ പിന്‍വലിക്കാ ന്‍ ഒരേ സമയം ആറ് പോലീസ് കാര്‍ ചേര്‍ന്നാണ് മൊഴിയെടുക്കല്‍ എന്ന പേരില്‍ കുട്ടിയെ ചോദ്യം ചെയ്തത്' ഒടുക്കം പെണ്‍ കുട്ടി, മുഖ്യമന്ത്രിക്ക് നേരിട്ട് വിളിച്ച് കാര്യങ്ങള്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ മൊഴിയെടുക്കല്‍ നാടകം നിര്‍ത്തി വ ക്കേണ്ടി വന്നു. പ്രദേശത്ത് പാരമ്പര്യ വൈദ്യ ചികിത്സ നടത്തി കൊണ്ടിരിക്കുന്ന കുട്ടിയുടെ വളര്‍ത്തച്ചന്റെയടുക്കല്‍ യുട്യൂബ്കാരന്‍ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണി നടത്തി കൊണ്ടിരുന്നത് വക വക്കാതിരുന്ന വൈദ്യന് നേരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ ഇയാള്‍ ചെയ്യാറുണ്ടായിരുന്നു, ഇയാളുടെ സന്തത സഹചാരി യായ അനസ് എന്നയാളാണ് ഈ കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ്, കുട്ടിയെ വശത്താക്കിയത്, വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ വന്ന് പല പ്രാവശ്യവും വിലങ്ങന്‍കുന്ന് പോലുള്ള സ്ഥലങ്ങളില്‍ കൂട്ടികൊണ്ട് പോയിട്ടും സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കാറില്ലെന്ന് പറയുന്നു. അനസിനും അഹമ്മദ് കബീറിനും ഏതു സമയത്തും സ്‌കൂളില്‍ പ്രവേശനമുണ്ട്. കൗണ്‍സിലര്‍മാരായ അദ്ധ്യാപി കമാരുടെ സുഹൃത്തായ യുട്യൂബറെ പി.ടി.എ യുടെ പ്രധാന ചുമതലക്കാരാക്കി വച്ചിരിക്കുന്നതും ഇതേ അദ്ധ്യാപികമാരാണ്,പ്രാദേശിക മാധ്യമ പ്രവര്‍ത്തക ന്നെന്നു പറയുന്ന അഹമ്മദ് കബീറിന്, സ്റ്റേഷനില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും വാര്‍ത്തയായ് നല്‍കുന്നത് ഈ വനിതാ പോലീസ് ഉദ്യോഗസ്ഥയാണത്രേ. ജില്ലയി ലെ പല പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും എതിരെ അടുത്ത കാലത്ത് വന്ന വാര്‍ത്തകള്‍ ചോര്‍ത്തി കൊടുത്തതിനും, മണ്ണ് മാഫിയകള്‍ക്കും, കഞ്ചാവ് ലോബികള്‍ക്കും പോലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി കൊടുത്തിരുന്നതും ഇ തേ ഉദ്യോഗസ്ഥയായിരിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റിലെ പലരും പറയുന്നുണ്ടെ ങ്കിലും യൂ ട്യൂബറെ, സന്തോഷിപ്പിക്കാന്‍ പാരമ്പര്യ വൈദ്യനായ കുട്ടിയുടെ വളര്‍ത്തച്ചനായ ഒരു നിരപരാധിയായ വയോവൃദ്ധനെ 26 ദിവസം ജയിലില ടക്കാന്‍ സാഹചര്യമൊരുക്കിയ നിരുത്തരവാദപരമായ പ്രവൃത്തി നടത്തിയ ഉദ്യോഗസ്ഥയെ സംരക്ഷിക്കാന്‍ വേണ്ടി, 15 വയസു മാത്രം പ്രായം വരുന്ന പീഡി പ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പരാതിയെ നിസാരവല്‍ക്കരിച്ച്, സേനയുടെ സത്യ സന്ധതയും വിശ്വാസവും നശിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്ക്കുകയാ ണെങ്കില്‍ തെരുവില്‍ ഭിക്ഷയെടുത്താണെങ്കില്‍ പോലും പരമോന്നത നീതി പീഠം വരെ പോകുമെന്നാണ് ഇരയായ കുട്ടിയുടെ മാതാവ് പറയുന്നത്, അതല്ല നീതി ലഭിക്കാന്‍ ആത്മഹത്യ ചെയ്യണം എന്നാണെങ്കില്‍ അതിനും മടിക്കില്ലെന്ന് ഈ മാതാവ് പറയുന്നു.



Editor CoverStory


Comments (0)