അശ്ലീലം കടന്നുകൂടുന്നു, ഒടിടി പ്ലാറ്റ്‌ഫോമുകളെ സിനിമകളും ഷോകളും പരിശോധിക്കണം: സുപ്രീം കോടതി

അശ്ലീലം കടന്നുകൂടുന്നു, ഒടിടി പ്ലാറ്റ്‌ഫോമുകളെ സിനിമകളും ഷോകളും പരിശോധിക്കണം: സുപ്രീം കോടതി

ന്യുഡല്‍ഹി: ഒ.ടി.ടി പ്ലാറ്റ്‌േഫാമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളും ടെലിവിഷന്‍ ഷോകളും പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ ചിലപ്പോള്‍ അശ്ലീല രംഗങ്ങള്‍ കടന്നുകൂടുന്ന സാഹചര്യത്തില്‍ അവ പൊതുജനങ്ങളിലേക്ക് എത്തുന്നതിനു മുന്‍പ് സ്‌ക്രീന്‍ ചെയ്യപ്പെടണമെന്ന് കോടതി വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ആമസോണ്‍ പ്രൈം വീഡിയോസ് ഇന്ത്യ ഒറിജനല്‍സ് മേഖാവി അപര്‍ണ പുരോഹിത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നവ അതിനു മുന്‍പ് ശരിയായ രീതിയില്‍ സ്‌ക്രീന്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി.