നിസ്കാരവാദികളും കത്തോലിക്ക കോൺഗ്രസ്സും നേർക്കുനേർ, SFI യുടെ നിലപാടറിയാൻ, പൊതു സമൂഹവും

നിസ്കാരവാദികളും കത്തോലിക്ക കോൺഗ്രസ്സും നേർക്കുനേർ, SFI യുടെ നിലപാടറിയാൻ, പൊതു സമൂഹവും

മൂവാറ്റുപുഴ: ക്രിസ്ത്യൻ മാനേജുമെൻ്റിൻ്റെ ഉടമസ്ഥതയിലും ഭരണത്തിലും  നിരവധി വർഷങ്ങളായ് പ്രവർത്തിച്ചുകൊണ്ടിരുന്ന നിർമ്മല കോളേജിൽ ഒരു സുപ്രഭാതത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് നിസ്കരിക്കാൻ വേണ്ടി പ്രത്യേക മുറികൾ അനുവദിക്കണമെന്ന മുസ്ലിം മത സംഘടനയുടെ വിദ്യാർത്ഥി വിഭാഗത്തിൻ്റെ ആവശ്യത്തിൽ ഇടതുപക്ഷ സംഘടനയുടെയും പ്രധാന ഭരണകക്ഷിയുടെയും വിദ്യാർത്ഥി സംഘടനയായ SFI യുടെ നിസ്സംഗതയും മൗനമായ പിന്തുണയും കണ്ട് ഇത്തരം ആവശ്യങ്ങൾ അനുവദിക്കുകയില്ലെന്ന കാത്തോലിക്ക കോൺഗ്രസിൻ്റെ ഉറച്ച നിലപാട് കേരളത്തിൽ മതവെറി രാഷ്ട്രീയ രംഗത്ത് നിന്ന് കലാലയങ്ങളിലേക്ക് പ്രത്യക്ഷമായ് കടന്നു കഴിഞ്ഞു എന്നതിൻ്റെ വ്യക്തമായ തെളിവാണ്, ക്രിസ്ത്യൻ മതവിഭാഗങ്ങളിലുള്ള എല്ലാ വിദ്യാലയങ്ങളിലും വിവിധ മതത്തിൽപ്പെടുന്ന കുട്ടികൾക്ക് അവരവരുടെ മതചിഹ്നങ്ങളും വസ്ത്രങ്ങളും അണിയുവാനും മറ്റു വിദ്യാർത്ഥികൾക്ക് അസൗകര്യമാകാതെ പ്രാർത്ഥനകൾ നടത്താനും സൗകര്യമുണ്ടെന്നിരിക്കെ തൊട്ടടുത്ത മോസ്കിൽ സ്ത്രീകൾക്ക് പ്രാർത്ഥനകൾ നടത്താൻ സൗകര്യം ഇല്ലെന്ന കാരണത്താൽ പഠിക്കുന്ന സ്ഥലത്ത് തന്നെ നിസ്കാര മുറികൾ വേണമെന്ന നിർബന്ധങ്ങൾ മറ്റു ചില താത്പര്യങ്ങൾക്കും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ മറ്റുള്ളവർ കൂടി സഹിക്കണം എന്ന ദുർവാശിയുമാണ്, എൻ്റെ പ്രാർത്ഥന മറ്റുള്ളവരുടെ അസൗകര്യപ്പെടുത്തിക്കൊണ്ടും, എൻ്റെ താത്പര്യങ്ങൾ മറ്റുള്ളവർ സഹിക്കണമെന്നുമുള്ള ചില പുതിയ തിട്ടുരങ്ങൾ ദൈവത്തോടുള്ള സ്നേഹമല്ലെന്നും മതങ്ങളെ ഉപയോഗിച്ച് മനുഷ്യനെ അകറ്റി സംഘർഷ മേഖലയാക്കാനുമുള്ള ചിലരുടെ ഗുഢ നീക്കത്തിൻ്റെയും ഭാഗമാണ്, കേരളത്തിൽ ഏതൊരു കാര്യത്തിൻ്റെയും പുരോഗമന ചിന്താഗതിയും അപ്പസ്തോലൻമാരായ SFI ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന തന്ത്രപരമായ നീക്കങ്ങളെ കുറിച്ച് കത്തോലിക്ക കോൺഗ്രസിന് വ്യക്തമായ ധാരണയുണ്ടെന്നും, എന്തു വില കൊടുത്തും ഇത്തരം കുത്സിത പ്രവർത്തികളെ എതിർത്തു തന്നെ തോത് പിക്കുമെന്നും കേരളത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അരാജകത്വത്തിലേക്ക് തള്ളിവിടുകയില്ലെന്നും കത്തോലിക്ക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി