പെന്തക്കോസ്തുവിശ്വാസിയായ വിസ തട്ടിപ്പുകാരിക്ക് ഒത്താശ ചെയ്യുന്നത് BJP നേതാവായ സ്റ്റാൻഡിംഗ് കൗൺസിൽ അഭിഭാഷകനോ?
പത്തനംതിട്ട: പത്തനംതിട്ട പട്ടണത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എയിംസ് ഇൻ്റർനാഷണൽ എന്ന സ്ഥാപനം ,നിരവധി പേരെ തൊഴിൽ വിസ വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ചു കൊണ്ടിരിക്കുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് വർക്ക് വിസ വാഗ്ദാനം ചെയത് കോടിക്കണക്കിന് രൂപ അപഹരിച്ച രാജി രാജേഷ് എന്ന പെന്തക്കോസ്ത് വിശ്വാസിയായ സ്ത്രീക്ക് എല്ലാവിധ ഒത്താശകളും ചെയ്യുന്നത് പത്തനംതിട്ടയിലെ BJP പ്രാദേശിക നേതാവും സംസ്ഥാന പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മത്സരിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ടി മുഴുവൻ സഹായങ്ങളും ചെയ്യുകയും സന്തത സഹചാരിയായി പ്രവർത്തിക്കുകയും അതിൻ്റെ പ്രതിഫലമായി കേന്ദ്ര സർക്കാരിൻ്റെ സ്റ്റാൻഡിംഗ് കൗൺസിൽ പദവിയും സമ്പാദിച്ച ഹൈക്കോടതിയിലെ അഭിഭാഷകനുമാണെന്ന ആരോപണം ജില്ലയിലെ പാർട്ടി യിൽ അലോരസങ്ങൾ സൃഷ്ടിച്ചിരിക്കുന്നു, ഇതു സംബന്ധിച്ച് പരാതികൾ കേന്ദ്ര നേതൃത്വത്തിന് പോയതായും അറിയുന്നു. നിലവിൽ സംസ്ഥാന പ്രസിഡൻ്റിൻ്റെ പൂർണ പിന്തുണയുള്ളതിനാൽ ഈ അഭിഭാഷകനെതിരെ നടപടികൾ ഉണ്ടാവാൻ സാധ്യതയില്ലാത്തതിനാൽ ഏതാനും ദിവസങ്ങൾക്കകം പാർട്ടിയിൽ നിന്നും ചില പ്രവർത്തകരുടെ കൂട്ട രാജികൾ ഉണ്ടാവും, തിരുവല്ലയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം " ഒലിവ് ട്രാവൽസ് എന്ന റിക്രൂട്ടിംഗ് സ്ഥാപനം ലൈസൻസ് ഇല്ലാതെ തുടങ്ങി അറുപതോളം പേരുടെ കയ്യിൽ നിന്നും സിംഗപ്പുർ തൊഴിൽ വിസയും,, യു.കെ.വർക്ക് പെർമിറ്റും വാഗ്ദാനം ചെയ്താണ് കോടികൾ വാങ്ങിയത്, ഇതിനായ് റോബിൻ എന്നയാളെയും, സുമേഷ് എന്നയാളേയും കൂട്ടുപിടിച്ചെങ്കിലും റോബിനെ വിദേശത്തേക്ക് കയറ്റി രക്ഷപ്പെടുത്തുകയും സുമേഷിനേയും ഇയാളുടെ പിതാവിനെയും വഞ്ചനാക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലടക്കുകയും ചെയ്തു' രാജിയെ 'ആറൻമുള പോലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രാഷ്ട്രീയ ഇടപെടലുകളിലൂടെ പുറത്ത് വന്നതിന് ശേഷമാണ്, പത്തനംതിട്ട നഗരത്തിൽ എയിംസ് എന്ന പേരിൽ പുതിയ സ്ഥാപനം ആരംഭിച്ച് തട്ടിപ്പ് ആരംഭിച്ചത്, 2019 മുതൽ ഈ സത്രീക്കെതിരെ തിരുവല്ല, ആറന്മുള സ്റ്റേഷൻ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വിസ തട്ടിപ്പുമായു് ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുകയും ചിലതിൽ മേൽ കേസുകൾ എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇവർക്ക് വേണ്ടി എല്ലാ ഒത്താശകളും ചെയ്യുന്ന അഭിഭാഷകനും ചിലപോലീസുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുമാണ് ഇവരെ അറസ്റ്റ് ചെയ്യാത്തരം വീണ്ടും 'തട്ടിപ്പുകൾ നടത്തുവാൻ പ്രചോദനം നൽകുന്നതും, കൂടാതെ അതുപോലെ തന്നെ ബി.ജെ.പി നേതാവായ അഭിഭാഷകനെ കൂട്ടുപിടിച്ച് ക്ഷേത്ര പൂജാരിമാരെ പരിചയപ്പെട്ട് വിശ്വാസം ആർജിച്ച് അവരിലൂടെ കൂടുതൽ ഉദ്യോഗാർത്ഥികളെ കണ്ടെത്തി കബളിപ്പിക്കുകയായിരുന്നു തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ആഡംബര ജീവിതതിനാണ് ഉപയോഗിക്കുന്നത്.ഇതു കൂടാതെ കോട്ടയത്ത് പ്രവർത്തിക്കുന്ന ചില എന്ന സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്നും , വിസ നല്കാമെന്ന പേരിൽ ഇരുപത് ലക്ഷത്തിനടുത്ത് വാങ്ങിയതായും ആരോപണമുണ്ട്, പെന്തക്കോസ്തു മത വിശ്വാസിയായ രാജിക്ക് വിസ തട്ടിപ്പുകൾ നടത്താൻ വേണ്ടിയും അതിൽ നിന്ന് അവരെ സംരക്ഷിച്ച് നിർത്താൻ വേണ്ടി പാർട്ടിയുടെയും കേന്ദ്ര സർക്കാർ ഓഫീസുകളുടെയും സഹായങ്ങൾ ഉറപ്പാക്കി കൊടുക്കുന്നത് BJP നേതാവായ ഈ അഭിഭാഷകനും ഇവരുടെ സഹോദരിയായ മാധ്യമ പ്രവർത്തകയുമാണെന്ന് ജില്ലയിൽ പാർട്ടി പ്രവർത്തകരുടെ ഇടയിൽ ഗൗരവതരമായ ചർച്ചയാണ് നടക്കുന്നത്, ഇവരെയും ഇവരെ സഹായിക്കുന്നവരെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വന്ന് പാർട്ടിയെയും ഇരയായവരെയും സംരക്ഷിക്കണമെന്നാണ് പാർട്ടിക്കാർ ആവശ്യപ്പെടുന്നത്,,
Comments (0)