സിനിമ പ്രവര്‍ത്തകരുടെ ഇഷ്ട താരം, തലച്ചോറിന്റെ രാസഘടനയെ വരെ മാറ്റും: 'ബ്രെയിന്‍ ബൂസ്റ്ററു'മായി യുവാവ് പിടിയില്‍
ഈരാറ്റുപേട്ട: പുതിയ സിനിമയുടെ ലൊക്കേഷന്‍ തേടിയെത്തുന്ന അസി. ഡയറക്ടര്‍മാര്‍ക്ക് 'ബ്രെയിന്‍ ബൂസ്റ്ററുമായി' എത്തിയ യുവാവിനെ ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് സംഘം സാഹസികമായി പിടികൂടി. മീനച്ചില്‍ താലൂക്ക് മൂന്നിലവ് വില്ലേജിലെ അഞ്ചുമല കരയില്‍ ഇലവുമാക്കല്‍ കാപ്പിരി അനീഷ് (23) എന്ന സിബിയെയാണ് 1.560 കിലോ കഞ്ചാവുമായി പിടികൂടിയത്.
ഈരാറ്റുപേട്ട റേഞ്ചിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാഗമണ്ണും ഇലവീഴാപൂഞ്ചിറയും പ്രധാന സിനിമ ലൊക്കേഷന്‍ ആയതോടെ ഇവിടെ സിനിമ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ബ്രെയിന്‍ ബൂസ്റ്റര്‍ എന്ന പേരില്‍ ലഹരിമരുന്നുകളുമായി യുവാക്കള്‍ എത്തുെന്നന്ന രഹസ്യവിവരം എക്സൈസിന് ലഭിച്ചിരുന്നു.
തുടര്‍ന്നാണ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി.പിള്ളയുടെ നേതൃത്വത്തില്‍ എക്സൈസ് ഷാഡോ അംഗങ്ങള്‍ സിനിമ അസി. ഡയറക്ടര്‍മാര്‍ എന്ന വ്യാജേന ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തി അന്വഷണത്തിന് തുടക്കംകുറിച്ചത്. അര്‍ധരാത്രിയില്‍ സ്കൂട്ടറില്‍ കഞ്ചാവുമായി എത്തിയ അനീഷ് എക്സൈസിനെ കണ്ട് വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിസാഹസികമായി പിന്തുടര്ന്ന് തിങ്കളാഴ്ച പുലര്‍െച്ച ഇരുമാപ്ര സി.എം.എസ് എല്‍.പി സ്കൂളിന് സമീപംവെച്ച് പിടികൂടുകയായിരുന്നു.
Comments (0)