തിരു: സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ എസ്എഫ്ഐ നേതാക്കളുടെ ഗൂഢാലോചനയും ക്രൂരമായ മർദ്ദനവും ആണ് എന്ന് പുറത്തുവന്നിരിക്കുന്നു.
എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കാനാണ് മന്ത്രി ചിഞ്ചു റാണി അടക്കമുള്ള സിപിഎം, സിപിഐ നേതൃത്വവും സർക്കാരും ശ്രമിക്കുന്നത്.
തെളിവുകൾ ഇല്ലാതാക്കി സഹപാഠികളായ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനാണ് ശ്രമം.
സിദ്ധാർത്ഥിന് നേരെ നടന്നത് കാടത്ത രീതിയിലുള്ള റാഗിംങ്ങും ആൾക്കൂട്ട കൊലപാതകത്തിന് സമാനമായ രീതിയുമാണ്.
എസ്എഫ്ഐ നേരത്തെയും നിരവധി കലാലയങ്ങളിൽ വിദ്യാർഥികൾക്ക് നേരെ റാഗിഗും അക്രമവും നടത്തിയിട്ടുണ്ട്.
പരുമലയിൽ ABVP പ്രവർത്തകരായ വിദ്യാർത്ഥികളെ കൂട്ടകൊല ചെയ്തതും സമാനമായ രീതിയായിരുന്നു. വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ ഇപ്പോൾ തീവ്രവാദ ബന്ധമുള്ള സംഘടനകളുടെ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളാണ് നടത്തുന്നത്. എസ്എഫ്ഐയിൽ അതിതീവ്രമായ രാജ്യവിരുദ്ധ ശക്തികളായവർ നേതൃത്വത്തിൽ വരെ ഇരിക്കുന്നതിന്റെ തെളിവാണ് സിദ്ധാർത്ഥിന് നേരെ നടന്ന മനുഷ്യത്വ രഹിതമായ നടപടി.
സർവകലാശാല അധ്യാപകരെയും വിദ്യാർത്ഥികളെയും തങ്ങളുടെ വരുതിയിൽ വരുത്താൻ എസ്എഫ്ഐ ഉണ്ടാക്കിയ അലിഹിത കാടത്ത നിയമം അടിച്ചേൽപ്പിക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. എസ്എഫ്ഐയുടെ സംസ്ഥാന നേതൃത്വം അറിയാതെ ഇതിലെ കുറ്റവാളികൾ രക്ഷപ്പെടില്ല
തുടക്കം മുതൽ കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടിയാണ് എസ്എഫ്ഐ നേതൃത്വവും സർക്കാരും കൈക്കൊണ്ടത് . കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിലൂടെ അല്ലാതെ സിദ്ധാർത്ഥന്റെ മരണത്തിന് കാരണമായ മുഴുവൻ പ്രതികളെയും ഗൂഢാലോചനക്കാരെയും പ്രതികളെ സംരക്ഷിക്കുന്നതിന് തയ്യാറായവരെയും പുറത്തുകൊണ്ടുവരാൻ സാധിക്കില്ല
പോലീസിന്റെ അന്വേഷണം തെളിവുകൾ നശിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കുന്നത്. എസ്എഫ്ഐക്ക് ഒത്താശ ചെയ്യാനാണ് മന്ത്രി ഇടപെടുന്നത്
പ്രൊ ചാൻസിലർ ആയ മന്ത്രി അധികാര ദുർവിനിയോഗമാണ് ഇക്കാര്യത്തിൽ കൈക്കൊള്ളുന്നത്. സിദ്ധാർത്ഥിന്റെ മരണം കേരളത്തിലെ വിദ്യാർത്ഥികളോട് എസ്എഫ്ഐ നടത്തുന്ന ജനാധിപത്യരഹിതമായ പ്രവർത്തനത്തിന്റെ ഭാഗമാണ്
കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ പ്രവർത്തനം നിരോധിക്കണമെന്ന് ലീഗൽ സെൽ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന സമിതി യോഗം സംസ്ഥാന കൺവീനർ അഡ്വക്കേറ്റ് P കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
അഡ്വക്കേറ്റ് രഞ്ജിത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു അഡ്വക്കേറ്റ് പി മനോജ് കുമാർ മുഖ്യ പ്രസംഗം നടത്തി.
സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ കൺവീനർമാരും യോഗത്തിൽ പങ്കെടുത്തു.
അഡ്വ സി ദിനേശ്, അഡ്വ പി വന്ദന, അഡ്വ, ലിഷ രഞ്ജിത്ത്, അഡ്വ സുനിൽകുമാർ, അഡ്വ ഷിനോദ്, അഡ്വ അനിമോൻ,
അഡ്വ എ ആർ സന്തോഷ്, അഡ്വ ഗുരുവായൂരപ്പൻ ,
അഡ്വ സുശീൽഎന്നിവർ സംസാരിച്ചു
അഡ്വ സിനു ജി നാഥ് സ്വാഗതവും, അഡ്വ ശ്യാം അശോക് കൃതജ്ഞതയും രേഖപ്പെടുത്തി
Comments (0)