പുതിയ തിരക്കഥകൾ പാളുന്നു, ബാലചന്ദ്രകുമാരൻ പരിഹാസ്യ പാത്രമാകുന്നു.
കൊച്ചി: മലയാളനടിയെ പീഡിപ്പിച്ച കേസുമായ് ബന്ധപ്പെട്ട് നടൻ ദിലിപിനെതിരെ വ്യാജ കഥകളും പുതിയ കണ്ടെത്തലുകലുകളും രചിക്കുന്നവർ പൊതു സമൂഹത്തിന് മുൻപിൽ പരിഹാസ്യ പാത്രമാകുന്നു 'കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നാൽ കിട്ടിയ അവസരം മുതലാക്കി ചിലരെ മാത്രം ലക്ഷ്യമിട്ട് അവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഗൂഢാലോചനക്കാർ ദൈനം പുറത്തിറക്കുന്ന വ്യാജ ആരോപണങ്ങൾ ഒന്നും തന്നെ നിയമത്തിൻ്റെയും നീതിന്യായ കോടതിയുടെയും മുൻപിൽ നിലനിൽക്കുകയില്ലെന്ന് സാക്ഷര കേരളത്തിലെ ജനങ്ങൾക്കറിയാം, ഇതെല്ലാം പ്രചരിപ്പിക്കുന്നവരിൽ ചിലർക്ക് ദിലീപിനെ വ്യക്തിപരമായും സിനിമ ഇൻ്റസ്ട്രിയിൽ നിന്നും ഇല്ലാതാക്കാനാണെങ്കിൽ മറ്റു ചിലർക്ക്, മറ്റുള്ളവരെ കുറ്റം പറയുമ്പോൾ കിട്ടുന്ന ഒരു മനസുഖം എന്ന മനോരോഗം മത്രമാണ്, എന്നാൽ ജനാധിപത്യത്തിൻ്റെ നാലാംതൂണാണ് എന്ന് പറഞ്ഞ് നടക്കുന്ന ചില മാധ്യമങ്ങൾ അവരുടെ കർമ മണ്ഡലങ്ങൾ വിട്ട്, ചില കൊട്ടേഷനുകൾ സ്വീകരിച പോലെയാണ് ദൈനം ദിനം കൃത്യമായ ഷെഡ്യുൾപ്രകാരം ഓരോ പുതിയകഥകൾ പ്രചരിപ്പിക്കുന്നത്, രണ്ട് ഐ.പി.എസുകാർ അടങ്ങിയ ഒരു ടീം തന്നെ ഈ കേസിൻ്റെ പുറകെ ഇത്രയും കാലം നടന്നിട്ടും കുറ്റം ചെയ്ത പൾസർ സുനിയെയും കൂട്ടരെയും നിയമത്തിൻ്റെ മുൻപിൽ കൊണ്ട് വന്നിട്ടുണ്ട് എന്നതല്ലാതെ നടൻ ദിലീപിനെ ഈ കേസിൽ കൂട്ടികെട്ടാൻ സാധിച്ചിരുന്നില്ല, അപ്പോൾ ഉണ്ടിരുന്നവന് ഉൾവിളി പോലെയാണ് ജീവിതത്തിൽ ജനം കാണാത്ത ഒരു സിനിമ ചെയ്ത് സംവിധാന പട്ടം വാങ്ങിയ ബാലചന്ദ്രകുമാരനെന്ന അന്നം കൊടുത്ത കൈക്ക് കടിക്കുന്ന പുതിയ കഥാപാത്രത്തിൻ്റെ വെളിപാടുകൾ പുറത്ത് വരുന്നത്, ദിലീപിനെ പരമാവധി ഊറ്റിയെടുത്ത് പിന്നെയും കിട്ടാതായപ്പോൾ ഒരു കൊതിക്കെറുവിൽ എന്തൊക്കെയോ വിളിച്ചു പറയുന്നു. ഇപ്പോൾ പറയുന്നു ഗൂഢാലോചന ഞാൻ റെക്കോട് ചെയ്ത ത്രേ? അപ്പോൾ ഗുഢാലോചന നടന്നിട്ടുണ്ടെങ്കിൽ ഇയാളും അതിൽ പങ്കാളിയല്ലെ, അതുവച് ബ്ലാക്ക് മെയിൽ ചെയ്തിട്ട് പ്രതീക്ഷിച്ചത് കിട്ടാതെ വന്നപ്പോഴല്ലേ കാലങ്ങൾ കഴിഞ്ഞ് ഇക്കാര്യം പുറത്ത് വിടുന്നത്, ഇയാളുടെ ഒക്കെ ധാരണ ടിയാനെപ്പോലെ ഇതെല്ലാം കേൾക്കുന്നവരും പൊട്ടൻമാരാണെന്നായിരിക്കം.ഉൾവിളി കിട്ടിയവനെ കിട്ടിയ അവസരം മുതലാക്കി പ്രോസിക്യൂഷനടക്കം ചില ഗുഢാലോചനക്കാരും ഇയാളെ പൊക്കി നടക്കുന്നത് എങ്ങനെയും ദീ ലിപിനെ ഇല്ലാതാക്കാൻ ഒന്നുകൂടിനടത്തുന്ന ശ്രമം മാത്രമാണെന്നെല്ലാവർക്കും മനസിലായി, പുതിയ സിനിമ പുറത്തിറങ്ങിയതും അതു വൻ വിജയമായതും ചിലരെ വിറളിപിടിപ്പിച്ചിട്ടുണ്ടെന്നുള്ളതും ഒരു കാരണമാണ്, ഇതെല്ലാം താത്ക്കാലിക പ്രതിഭാസം മാത്രമാണ് ഇവിടെ നിയമമുണ്ട് നീതിന്യായ കോടതികളുണ്ട് കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും അല്ലാതെ മറ്റു താത്പര്യങ്ങൾ കൊണ്ട് നടക്കുന്നവരുടെ സ്വപ്നങ്ങൾ സാധ്യമാകണമെന്നില്ല .
Comments (0)