സൈക്കിൾ മോഹം ഉപേക്ഷിച്ച് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ അക്ഷയ് കെ. ആർനെ അഭിനന്ദിച്ചു.

തൃശ്ശൂർ, പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരു കുല വിദ്യാമന്ദിരത്തിലെ ഒൻപത് സി ക്ലാസ്സിൽ പഠിക്കുന്ന അക്ഷയ് കെ. ആർ നെ അഭിനന്ദിച്ചു., സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയതന്റെ സമ്പാദ്യമായ 6490 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാനായി സി.പിഎം സംഘടിപ്പിച്ച പരിപാടിയിൽ ബാബു എം പാലിശ്ശേരിക്ക് കൈമാറിയത്. എൻ സി സി കേഡറ്റായ അക്ഷയ് കവളപ്പാറയിലെ ഉരുൾപൊട്ടൽ ദൃശ്യങ്ങൾ ടി വി യിൽ കണ്ടതിനെ തുടർന്നാണ് തന്റെ സൈക്കിൾ മോഹം ഉപേക്ഷിച്ചത്. അക്ഷയ് കെ.ആർ. കാണിച്ച മാതൃക അനുകരണീയമാണെന്നും പ്രവൃത്തി വിദ്യാർത്ഥി സമൂഹത്തിന് തന്നെ മാതൃകയാണെന്നും പ്രധാനാദ്ധ്യാപകൻ വി. എസ്. ഹരികുമാർ പറഞ്ഞു.

- എസ് കെ