"സ്നേഹിത "യിലും പീഢനം, പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് ഭയം

"സ്നേഹിത "യിലും പീഢനം, പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് ഭയം
"സ്നേഹിത "യിലും പീഢനം, പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് ഭയം

ഇടുക്കി,, സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായ് രൂപീകരിച്ച് കോടിക്കണക്കിന് രൂപ ചിലവഴിച്ച് വണ്ടിയും വള്ളവും നൽകിവെള്ളാനകളെ തീറ്റിപ്പോകുന്ന സ്ഥാപനത്തിൽ തന്നെ വേലി തന്നെ വിളവു തിന്നുന്ന രീതിയിൽ സ്വന്തം സഹപ്രവർത്തകരായ രണ്ട് സ്ത്രീകൾക്കെതിരെ ലൈഗിംക അതിക്രമം നടത്തിയ ഷാജിമോൻ എന്ന AD MC യെ ।PC 1860 പ്രകാരം 354,354A (1) (i) പ്രകാരം FIR ഇട്ട് കേസ് എടുത്തിട്ട് പോലും പ്രതിയെ ഒരു കാരണ വശാലും അറസ്റ്റ് ചെയ്യരുതെന്ന പാർട്ടി ജില്ലാ സിക്രട്ടറിയുടെ ഉഗ്രശാസനത്തിൽ ഇടുക്കി ചെറുതോണി പോലീസ് ഭയപ്പെട്ടു നില്കുന്നു, പ്രതിയെ അറസ്റ്റ് ചെയ്യാത്തതു സംബന്ധിച്ച് സ്റ്റേറ്റ് സെപഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടും ലോക്കൽ പോലീസിനോട് പ്രതിക്ക് ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടുന്നതു വരെ കാത്തിരിക്കണമെന്നാണ് പാർട്ടിയുടെ നിർദ്ദേശം, NG0 യുണിയൻ്റെ പ്രധാന നേതാവും പാർട്ടിയുടെ സഹയാത്രികനുമായ ഷാജി ഡിപ്പാർട്ട്മെൻ്റ് വക വാഹനത്തിൽ വച്ചും ഓഫീസിൽ വച്ചും വ്യത്യസ്ത സന്ദർഭങ്ങളിൽ സഹപ്രവർത്തകരായ യുവതികളെ ലൈംഗിക അതിക്രമങ്ങൾക്ക് പല പ്രാവശ്യം ശ്രമിച്ചതു സംബന്ധിച്ചായിരുന്നു പരാതി, അതിക്രമം പല പ്രാവശ്യം ആവർത്തിച്ചപ്പോഴാണ് യുവതികൾ പരാതി നൽകിയത് കാരണം പാർട്ടിയിൽ സ്വാധീനമുള്ളയാളെന്ന നിലക്ക് പരാതി നൽകിയാൽ നടപടിയുണ്ടാകില്ല എന്നു മാത്രമല്ല ജീവൻ വരെ അപകടത്തിലാകുമെന്ന ഭയമുണ്ടായിരുന്നു., സ്ത്രീ സുരക്ഷയാണ് സർക്കാരിൻ്റെ മുഖമുദ്ര എന്ന് നാഴികക്ക് നാല്പതു വട്ടം പറയുന്ന മുഖ്യമന്ത്രിയുടെ പക്ഷത്ത് നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ നൽകിയ പരാതികളിൽ നാളിതുവരെ ഒരു നടപടിയും ഇല്ലാതിരുന്നതിനാലാണ് പോലീസിൽ പരാതി നൽകിയത് എന്നാൽ കേസെടുക്കാൻ പോലും പോലീസ് തയ്യാറായില്ല, വളരെയധികം ബാഹ്യസമ്മർദ്ദത്തിന് ശേഷമാണ് പോലിസ് കേസെടുക്കാൻ തന്നെ തയ്യാറായത്, എന്നിട്ടും പ്രതിയെ പോലിസ് അറസ്റ്റ് ചെയ്യാത്തത് പാർട്ടിയുടെ സമ്മർദ്ദം കൊണ്ട് മാത്രമാണെന്ന് പോലീസിലെ തന്നെ ചില ഉദ്യോഗസ്ഥർ പറയുന്നു. ഷാജിമോൻ പേരൻ്റ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഡപ്പുട്ടേഷനിലാണ്"സ്നേഹിതയിൽ എത്തിയത് മദർ ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് കിട്ടേണ്ട നിരവധി അനുകൂല്യങ്ങൾ സ്വന്തം മതത്തിൽ പെട്ടവർക്ക് മാത്രം നൽകി പട്ടികജാതി വിഭാഗങ്ങളെ കബളിപ്പിച്ചതുമായി നിരവധി പരാതികൾ അഭിമുഖീകരിക്കുന്ന വ്യക്തി കൂടിയാണ്, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാരികളായ സഹപ്രവർത്തകർ