അങ്കമാലി നഗരസഭയുടെ ആദരവ് ഏറ്റ് വാങ്ങി സര്‍ക്കാര്‍ ആശുപത്രിയിലെ മാലാഖമാര്‍

അങ്കമാലി നഗരസഭയുടെ ആദരവ് ഏറ്റ് വാങ്ങി സര്‍ക്കാര്‍ ആശുപത്രിയിലെ മാലാഖമാര്‍

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി   

Mob:9495775311

അങ്കമാലി: അന്താരാഷ്ട്ര നേഴ്‌സ്‌ ദിനത്തോടനുബന്ധിച്ച് അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയിലെ മാലാഖമാര്‍ക്ക് നഗരസഭാ ചെയര്‍പെഴ്‌സണ്‍ എം.എ 
ഗ്രേസി ടീച്ചറുടെ നേതൃത്വത്തില്‍ അനുമോദന ചടങ്ങ് നടത്തി. ലോകത്ത് ഏത് പ്രതിസന്ധികളിലും ജീവന്‍ ത്യജിച്ച് സേവനം ചെയുന്ന മാലാഖമാരാണ് നേഴ്‌സുമാര്‍ എന്നും ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയായ നേഴ്‌സ് സേവന മുഖത്ത് ഉണ്ടാകുന്നു എന്നുള്ളതും മലയാളികള്‍ക്ക് എന്നും അഭിമാനമുള്ള കാര്യമാണെന്നും, നിപ്പയായാലും ഓഖിയായാലും പ്രളയമായാലും കോവിഡ് ആയാലും നമ്മുടെ നേഴ്‌സുമാര്‍ ആണ് രക്ഷകരായി നമ്മെ കാത്തുരക്ഷിക്കുന്നത് അവര്‍ എന്നും ബഹുമാന്യരാണെന്നും ഗ്രേസി പറഞ്ഞു.  

വൈസ് ചെയര്‍മാന്‍ എം എസ് ഗിരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ.കുട്ടപ്പന്‍, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ കെ സലി മുന്‍ വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ്, യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ റീത്തപോള്‍, ആരോഗ്യ കാര്യ വര്‍ക്കിംങ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി. വൈ. ഏല്യാസ്, കൗണ്‍സിലര്‍മാരായ രേഖശ്രീജേഷ്, ലീല സദാനന്ദന്‍, ഷെല്‍സി ജിന്‍സന്‍, നഗരസഭ സെക്രട്ടറി ബീന എസ് കുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.നസീമ നജീബ്, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ എം അശോകന്‍ സ്റ്റാഫ് നഴ്‌സ് കുഞ്ഞുമോള്‍ ഷൈജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.