പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടിത്തം

പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടിത്തം

പാലക്കാട്: പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടിത്തം. ഉച്ചയോടെ സ്റ്റേഡിയം ബസ് സ്റ്റാന്‍റ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ മൂന്നു യൂനിറ്റുകള്‍ നടത്തിയ പരിശ്രമത്തിന്‍റെ ഫലമായി തീ നിയന്ത്രണവിധേയമായി. സ്റ്റേഡിയം ബസ് സ്റ്റാന്‍റില്‍ നിന്നും ഐ.എം.എ ജംങ്ഷനിലേക്ക് പോകുന്ന റോഡിലാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീപിടിത്തമുണ്ടായ ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു ഹോട്ടലിലേക്കും തീ പടര്‍ന്നു. ഒരു ഹോട്ടല്‍ പൂര്‍ണമായും മറ്റൊന്ന് ഭാഗികമായി കത്തി നശിച്ചു. ജീവനക്കാരടക്കം മുഴുവന്‍ പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്.

ഹോട്ടലിന്‍റെ അടുക്കള ഭാഗത്ത് നിന്നാണ് തീ കത്തിപടര്‍ന്നത്. എന്നാല്‍, ഗ്യാസ് സിലിണ്ടറുകള്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് നീക്കിയത് വന്‍ അപകടം ഒഴിവാക്കി. തീപിടിത്ത കാരണത്തെ കുറിച്ച്‌ പരിശോധിച്ച്‌ വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.