Dr BR, അംബേദ്കറുടെ ഛായാചിത്രത്തോടു് അയിത്തം, പ്രതിക്ഷേധിച്ച് BJP പട്ടികജാതി മോർച്ച

Dr BR, അംബേദ്കറുടെ ഛായാചിത്രത്തോടു് അയിത്തം, പ്രതിക്ഷേധിച്ച് BJP പട്ടികജാതി മോർച്ച

എറണാകുളം: Dr.ബി ആർ അംബേദ്കറുടെ ചിത്രം സ്ഥാപിച്ച വിദ്യാർഥികളോട് പ്രിൻസിപ്പലിന്റെ പ്രതികാര നടപടി അവസാനിപ്പിക്കുക. ബിജെപി പട്ടികജാതി മോർച്ച. ❣️എറണാകുളം ഗവൺമെന്റ് ലോ കോളേജ് സെൻട്രൽ അസംബ്ലി ഹാളിൽ ഇന്ത്യൻ ഭരണഘടനാ ശില്പിയും സാമൂഹ്യ പരിഷ്കർത്താവുമായ ഡോക്ടർ ബി ആർ അംബേദ്കറുടെ ചിത്രവും. അതോടൊപ്പം കൊച്ചിൻ ലെജിസ്റ്റിറ്റിവ് അസംബ്ലിയിലെ അംഗമായ ദാക്ഷിയായനി വേലായുധന്റെയും ചിത്രങ്ങൾ സ്ഥാപിച്ചതിനെതിരെ വിദ്യാർഥികൾക്കെതിരെ കാരണ നോട്ടീസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട്. ഡോക്ടർ ബി ആർ അംബേദ്കർ. ചിത്രത്തോട് അയിത്തം കൽപ്പിക്കപ്പെടുന്ന സമീപനം സ്വീകരിക്കരുതെന്നും ഭരണഘടനയുടെ തത്വങ്ങളും മൂല്യങ്ങളും ഭാരതത്തിൽ ഉയർത്തിപ്പിടിച്ചു മുന്നോട്ടുപോകുന്നതിൽ അംബേദ്കറുടെ പരിശ്രമത്തിന്റെ ഫലമാണ്.അധഃസ്തിക ജനവിഭാഗങ്ങളുടെ നേതാവ് മാത്രമല്ല ഭാരതത്തിന്റെ ഭരണഘടന ശില്പി കൂടിയായ അംബേദ്കർ നിലകൊള്ളുന്നത് എന്ന് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധികാരി വർഗ്ഗം നോക്കിക്കാണണമെന്നും പട്ടികജാതിമോർച്ചയുടെ എറണാകുളം ജില്ലാ പ്രതിനിധി സംഘം പ്രിൻസിപ്പൽ നോട് ആവശ്യപ്പെട്ടു. അസംബ്ലി ഹാളിൽസ്ഥാപിച്ചഫോട്ടോ. വിദ്യാർത്ഥികളോട് പട്ടികജാതി ജില്ലാ കമ്മറ്റിയുടെ ഐക്യദാർഢ്യവും അറിയിക്കുന്നു. നിലവിൽ അസംബ്ലി ഹാളിൽ സ്ഥാപിച്ചിട്ടുള്ള ഫോട്ടോ നിലനിർത്തണമെന്നും വിദ്യാർത്ഥികൾക്ക് നേരെ മറ്റു നടപടിക്രമങ്ങൾ സ്വീകരിക്കരുതെന്നും പ്രിൻസിപ്പളുമായുള്ള കൂടിക്കാഴ്ചയിൽ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡണ്ട് മനോജ് മനക്കേക്കര ആവശ്യപ്പെട്ടു. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാരിന്റെ പ്രതികരണങ്ങൾ വരുന്നതുവരെ ഫോട്ടോ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടിട്ടുള്ള നടപടിക്രമങ്ങളിൽ എടുത്തിട്ടില്ല എന്നും ഫോട്ടോ അവിടെത്തന്നെ നിലനിൽക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു. പ്രതിനിധി സംഘത്തോടൊപ്പം സംസ്ഥാന സെൽ കൺവീനർ N M രവി പട്ടികജാതി മോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി മാരായ അജീഷ് തങ്കപ്പൻ. കമൽ A A. ജില്ലാ സെക്രട്ടറി സുരേന്ദ്രൻ കുനെത്ത്. പ്രകാശൻ പള്ളിക്കര. തുടങ്ങിയവർ പ്രിൻസിപ്പലിനെ കണ്ടു നിവേദനം നൽകിയത്