അഡീഷണൽ ചീഫ് സിക്രട്ടറിയുടെ ഉത്തരവിനെ കാറ്റിൽ പറത്തി, വാഹനങ്ങളിൽ പോലീസിൻ്റെ പരിശോധനയും പിഴ പിടിച്ചുപറിയും

അഡീഷണൽ ചീഫ് സിക്രട്ടറിയുടെ ഉത്തരവിനെ കാറ്റിൽ പറത്തി, വാഹനങ്ങളിൽ പോലീസിൻ്റെ പരിശോധനയും പിഴ പിടിച്ചുപറിയും
കൊച്ചി: 1988-ലെ മോട്ടോർ വെഹിക്കിൾ ആക്ടിലെ വകുപ്പ് 200 (1) പ്രകാരം നിഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് സ: ഉ:( പി): ന : 37/2019 / ആഭ്യന്തരം, പ്രകാരം മോട്ടോർ വെഹിക്കിൾ ഒഫൻസ് കണ്ടെത്തുന്നതിനുള്ള അധികാരവും അവകാശവും അത് രാജിയാക്കാനുള്ള അധികാരവും ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് നൽകണമെന്ന പുനരപേക്ഷയും പി. 3/122/2022 ആഭ്യന്തരം 12.12:2022 എന്ന കത്തിലെ കല്പനയെ ആണ് സുരക്ഷാ പരിശോധന എന്ന പേരിൽ വാഹനങ്ങളുടെ രേഖകൾ പരിശോധിച്ച് പിഴകളും തുടർ നടപടികളും സംസ്ഥാനമൊട്ടാകെ പോലീസ് ചെയ്യുന്നത് ഇത് സംബന്ധിച്ച് ആരെങ്കിലും കോടതിയിൽ പോയാൽ പോലീസിൻ്റെ നിയമലംഘനത്തിന് വകുപ്പ് തലവൻമാർ മറുപടി പറയേണ്ടിവരും, മാസാവസാനം സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ഉള്ളത് തികഞ്ഞില്ലെങ്കിൽ മുകളിൽ നിന്ന് ഉത്തരവ് ലഭിക്കയായ് വഴിയിൽ വാഹനങ്ങളെ തടഞ്ഞു നിർത്തി ഖജനാവു നിറക്കാനായുള്ള ഉത്തരവ്, പക്ഷെ പോലീസ് എന്ന നിയമപാലകർ ചെയ്യുന്നത് നിയമ ലംഘനമാണോ എന്ന് ചോദിച്ചാൽ അത് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് മാത്രമുള്ളതാണെന്നും അതൊന്നും ആരും ചോദ്യം ചെയ്യപ്പെടരുതെന്ന ധാരണയും ചിലർക്കുണ്ട്, അതാണ് ഈ ഉത്തരവിൻമേൽ നമ്മുടെ പോലീസ് ചെയ്യുന്നതും