VJ കുര്യൻ IAS "സിയാലിൽ,, നിന്ന് പിടിവിടുന്നില്ല? സുഹാസ്IAS ,വെറും റബ്ബർ സ്റ്റാമ്പോ?

VJ കുര്യൻ IAS "സിയാലിൽ,, നിന്ന് പിടിവിടുന്നില്ല? സുഹാസ്IAS ,വെറും  റബ്ബർ  സ്റ്റാമ്പോ?

നെടുമ്പാശ്ശേരി, ' ' വി.ജെ, കുര്യൻ്റെ നീണ്ട ഇരുപത് വർഷത്തിനടുത്ത ഏകാധിപത്യ ഭരണത്തിൽ നിന്ന് സിയാൽ മോചിതമായി എന്ന് പ്രതീക്ഷിച്ച ഓഹരി ഉടമകൾക്ക് കുര്യൻ്റെ റിട്ടയർമെൻ്റ് വെറും നാടകമായിരുന്നു എന്നും സിയാലിൻ്റെ ഉപ കമ്പനികളുടെ (തട്ടിപ്പിനും കൊള്ളക്കും മറയായ് ഉണ്ടാക്കി വച്ചിരിക്കുന്ന ) മേധാവിയായ് വന്ന് സിയാലിൻ്റെ ഭരണം നിയന്ത്രിക്കുന്നത് സർക്കാരിൻ്റെ നോമിനിയായ് വന്ന് MD സ്ഥാനം വഹിക്കുന്ന സുഹാസ് IAS നെ വെറും റബ്ബർ സ്റ്റാമ്പ് ആക്കി കൊണ്ടാണെന്ന് സിയാലിലെ ജീവനകാർ "അടക്കം " പറയുന്നു.ഇത്രയും കാലം ഭരിച്ച് സമ്പാദിച്ചത് പോരാഞിട്ടോ, സമ്പാദിച്ചത് സംരക്ഷിക്കാനോ, അല്ലെങ്കിൽ സമ്പാദിച്ച വഴികൾ ആരും അറിയാതിരിക്കാനോ ആയിരിക്കാം ഇതെന്ന് പലരും സംശയിക്കുന്നു, അടിമുതൽ മുടി വരെ സ്വന്തം ഇഷ്ടക്കാരെയും ആജ്ഞാനുവർത്തികളെയും കീ, പോസ്റ്റുകളിൽ നിയമിച്ചും, പള്ളിയും പട്ടക്കാരെയും ഭരണ-പ്രതിപക്ഷരാഷ്ടീയ, മാഫിയ സംഘങ്ങളെ കയ്യിലെടുത്തും മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും സൽക്കാരങ്ങളും ഉപഹാരങ്ങളും നടത്തി എങ്ങനെ ഒരു നല്ല അഴിമതിക്കാരനാകാം എന്നുള്ള ഏറ്റവും നല്ല മാതൃകയാണ് സിയാലിനെ ഇത്രയും നാൾ ഓമനിച്ച് കൊണ്ട് നടന്ന ഈ പരമാധികാരി,, എങ്ങനെ തട്ടിപ്പ് നടത്താം എന്ന ചെറിയ ഉദാഹരണം മാത്രമാണ് 260 കോടിയോളം രൂപ മുടക്കി പണിത് പുതുമ മാറും മുമ്പു് പൊളിച്ച് കളഞ്ഞT - 1 ടെർമിനൽ, T - 3 യുടെയും ഗതി തഥൈവ,,, ഏറെ കൊട്ടിഘോഷിക്കപ്പെട്ട സോളാർ പദ്ധതിയും അതിൻ്റെ പിന്നാമ്പുറങ്ങളും അന്വേഷിച്ചാൽ പല അഴിമതി കഥകളിൽ ഒന്നു മാത്രമാകും, സ്വന്തം കിടപ്പാടം വരെ സിയാലിന് കൊടുത്ത് വഴിയാധാരമായ വർ   ഇപ്പോഴും നിരവധിയാണ് അവർക്ക് എയർപോർട്ടിൽ ജോലി കൊടുക്കേണ്ടതിന് പകരം വേണ്ടപ്പെട്ടവരെ വേണ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ വേണ്ടപ്പെട്ട സ്ഥാനങ്ങളിൽ നിയമിക്കുകയായിരുന്നു.അത് തട്ടിപ്പിൻ്റെയും വെട്ടിപ്പിൻ്റെയും ആദ്യ പടി,, എയർപ്പോർട്ടിനുള്ളിൽ കച്ചവട സ്ഥാപനങ്ങളും കാർഗോ വിഭാഗങ്ങളിലും, സ്വകാര്യ സെക്യൂരിറ്റി വിഭാഗങളുടെ ചുമതലകളും ആർക്കൊക്കെ എന്തുദ്ദേശത്തോടെയാണ് തീറെഴുതി നൽകിയിട്ടുള്ളതെന്ന് പരിശോധിച്ചാൽ, ഒറ്റവാക്കിൽ പറഞ്ഞാൽ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മാത്രമാണെന്നാണ്,, ഇത്രയൊക്കെ അഴിമതികൾ നടന്നിട്ടും പുറത്ത് വരാത്തത് മാധ്യമങ്ങളുടെ കഴിവുകേടുകൾ കൊണ്ടല്ല മറിച്ച് ജീവനിൽ ഭയമുള്ളതു് കൊണ്ട് കൂടിയാണ്, എല്ലാത്തിനും അതിൻ്റെ തായ സമയമുണ്ട് ചിലരുടെ നിയോഗം, അത് ഒരോന്നായ് പുറത്ത് കൊണ്ട് വരിക എന്നായിരിക്കും, പ്രകൃതി നിയമമായിരിക്കും, "കവർ സ്റ്റോറി ന്യൂസ്,, സിയാലിൻ്റെ അഴിമതികൾ ഓരോന്നായി പുറത്ത് കൊണ്ട് വരുന്നു.,,, ലക്ഷക്കണക്കിന് പ്രവാസികളുടെ രക്തത്തിൻ്റെയും വിയർപ്പിൻ്റെയും വിലയാണ് സിയാൽ എയർപ്പോർട്ട് ഈ രാജ്യത്തിൻ്റെ സമ്പത്തും, അത് സംരക്ഷിക്കുക ഒരോ മലയാളിയുടെയും കടമയാണ് ധർമ്മമാണ്,,