50 രൂപക്ക് പെട്രോള്‍ വിറ്റ് പ്രതിഷേധം
കാട്ടാക്കട: ഇന്ധന പാചകവാതക വിലക്കയറ്റത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റി 50 രൂപക്ക് പെട്രോള്‍ വില്പന നടത്തി പ്രതിഷേധിച്ചു.
കള്ളിക്കാട് പെട്രോള്‍ പമ്ബിന് മുന്നില്‍ നടന്ന സമരം കോണ്‍ഗ്രസ് ഡി.സി.സി അംഗം കള്ളിക്കാട് ഭുവനേന്ദ്രന് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെ.എസ്. ബ്രമിന് അധ്യക്ഷത വഹിച്ചു. പന്ത അലക്സ്, സാംകുമാര്‍ ചെമ്ബൂര്, കള്ളിക്കാട് മാത്യു, വിജോയ് കള്ളിക്കാട് എന്നിവര്‍ സംസാരിച്ചു.



Author Coverstory


Comments (0)