കീറാമുട്ടിയായ് കളമശ്ശേരി,, യു.' ഡി.എഫ്, വെള്ളം കുടിക്കും

കീറാമുട്ടിയായ് കളമശ്ശേരി,, യു.' ഡി.എഫ്, വെള്ളം കുടിക്കും

കളമശ്ശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയം ഇരുമുന്നണികൾക്കും കീറാമുട്ടിയായി. യു.ഡി.എഫിൻ്റെ നിലവിലെ എം.എൽ.എ.വി.കെ.ഇബ്രാഹിംകുഞ്ഞിന് സീറ്റ് നൽകേണ്ടന്ന നിലപാട് ലീഗ് നേതൃത്വം തീരുമാനിച്ചെങ്കിലും പകരം ആര് എന്നതാണ് ഇപ്പോൾ മുന്നിലുള്ള പ്രശ്നം. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറിയും ഇബ്രാഹിം കുഞ്ഞിൻ്റെ മകനുമായ വി.കെ.അബ്ദുൾ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കുന്നതിനുള്ള നീക്കമാണ് ഇബ്രാഹിം കുഞ്ഞ് പക്ഷം നടത്തുന്നത്. എന്നാൽ ഇതിനെതിരായി ജില്ലയിലെ കബീർ പക്ഷം ശക്തമായ പ്രതിരോധം തീർത്തിരിക്കുകയാണ്.അഴിമതി കേസ്സിൽ ഇബ്രാഹിം കുഞ്ഞാണ് പ്രതിയെങ്കിലും അഴിമതി പണം ചിലവഴിക്കുന്നത് ഗഫൂറിൻ്റെ നേതൃത്യത്തിലാണന്ന് കബീർ പക്ഷം ആരോപിക്കുന്നു.കോമിൻ കോ ബിനാനി സിങ്ക് കമ്പനിയിലെ തോട്ടക്കാരനായിരുന്ന ഇബ്രാഹിം കുഞ്ഞിൻ്റെ ഇന്നത്തെ സാമ്പത്തിക വളർച്ച രാഷ്ട്രീയത്തിലകടെ ഉണ്ടാക്കിയ അഴിമതി പണമാണെന്ന് ജനങ്ങൾക്കറിയാം എന്നതാണ് കബീർ പക്ഷം പറയുന്നത്.കുടുംബത്തോടെ അഴിമതി നടത്തിയതിനാൽ മകനും മത്സരിക്കാൻ യോഗ്യനല്ലന്നാണ് ലീഗ് ജില്ല കമ്മറ്റി വിലയിരുത്തുന്നത്.ഗഫൂർ സ്ഥാനാർത്ഥിയാകും എന്ന വാർത്തകൾ പ്രചരിച്ചതോടെ എൽ.ഡി.എഫിലും സ്ഥാനാർത്ഥി മോഹികളുടെ കടന്നുകയറ്റമാണ്‌.സി.ഐ.ടി.യു.നേതാവ് കെ.ചന്ദ്രൻ പിള്ളയാണ് സീറ്റി നായി മുൻ നിരയിലുള്ളത്. ഒരു തവണ ഇബ്രാഹിം കുഞ്ഞിനോട് മത്സരിച്ച് തോറ്റചന്ദ്രൻ പിള്ളസ്ഥാനാർത്ഥിയാകുന്നതിനോട് സി.പി.എം. പ്രാദേശിക, ജില്ല കമ്മറ്റികൾക്ക് താൽപര്യമില്ല.മുതിർന്ന നേതാക്കളായ എം.എം.ലോറൻസും, കെ.എൻ.രവീന്ദ്രനാഥും ചന്ദ്രൻ പിള്ളക്കെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നുകഴിഞ്ഞു. ചന്ദ്രൻ പിള്ളക്ക് വിജയമല്ല പിരിവാണ് ലക്ഷ്യമെന്ന ആരോപണവുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ജയിക്കാനുള്ള സുവർണ്ണാവസരം വന്നിട്ട് ചന്ദ്രൻ പിള്ളയെ പോലെയുള്ള ആളെ മത്സരിപ്പിച്ച് ജയസാധ്യത കളഞ്ഞ് കുളിക്കരുതെന്നാണ് പാർട്ടി പ്രവർത്തകരുടെ വികാരം.സി.ഐ.ടി. യു. സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, കഴിഞ്ഞ തവണ മത്സരിച്ച് പരാജയപെട്ട എ.എം.യൂസഫ് എന്നിവരുടെ പേരുകളും പരിഗണന പട്ടികയിൽ ഉണ്ട്.ഇതിനിടെ പി.രാജീവ് മത്സരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ടെങ്കിലും രാജീവ് മനസ്സ് തുറന്നിട്ടില്ല. രാജിവ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചാൽ ഒറ്റ പേരിൽ സ്ഥാനാർത്ഥി പട്ടിക ചുരുങ്ങും - ഇല്ലങ്കിൽ കെ.എൻ.ഗോപിനാഥിനാണ് സാധ്യത കൂടുതൽ.ചന്ദ്രൻ പിള്ളയെ ഒഴിവാക്കുന്നകാര്യത്തിൽ ഏറെക്കുറെ തീരുമാനമായതാണ് സൂചന. ഇതിനിടെ ലീഗിൽ നിന്നും സിറ്റ് കോൺഗ്രസ്സ് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യമായി എ.ഐ.ഗ്രൂപ്പിലെ രണ്ട് നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് ഇറങ്ങിയിട്ടുണ്ട്.ഇവർ ലീഗിലെ ഇബ്രാഹിം കുഞ്ഞ് വിരുദ്ധർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരിക്കുകയാണ് .ചന്ദ്രിക ദിനപത്രത്തിൻ്റെ അക്കൗണ്ടിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പറഞ്ഞ്  കഴിഞ്ഞ ദിവസം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഇബ്രാ, ഹിം കുഞ്ഞിന് നോട്ടീസ് നൽകിയതോടെയാണ് അദ്ദേഹം മത്സര രംഗത്തം നിന്നും പൂർണ്ണമായും തഴയപെട്ടത്.