അട്ടിമറി നടന്നതായി ആരോപണം; പൊലീസ് സ്ഥാനക്കയറ്റം വിവാദത്തില്‍
കൊച്ചി: പൊലീസിലെ സ്ഥാനക്കയറ്റത്തില്‍ വിവാദം. എറണാകുളത്ത് ചിലരുടെ സ്ഥാനക്കയറ്റം വൈകിപ്പിച്ചതായാണ് ആക്ഷേപം. എറണാകുളം റേഞ്ചിനു കീഴില്‍ വരുന്ന അഞ്ച് പൊലീസ് ജില്ലകളിലെ നാല്‍പതോളം പൊലീസ് ഉദ്യോഗസ്ഥരെ പറ്റിയുള്ള 'രഹസ്യ റിപ്പോര്‍ട്ട്' മനഃപൂര്‍വം പൂഴ്‌ത്തിവച്ചു സ്ഥാനക്കയറ്റം വൈകിപ്പിച്ചു. എഎസ്‌ഐ, എസ്‌ഐ തസ്തികളിലേക്ക് അടുത്തിടെ നടന്ന സ്ഥാനക്കയറ്റങ്ങളാണ് വിവാദമാവുന്നത്.
ഫെബ്രുവരി 26ന് 24 എഎസ്‌ഐമാരെ എസ്‌ഐമാരാക്കിയിരുന്നു. 8 പേരെയാണ് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന പേരില്‍ സ്ഥാനക്കയറ്റത്തിനു പരിഗണിക്കാതെ മാറ്റി നിര്‍ത്തിയത്. ചൊവ്വാഴ്ച 3 പേര്‍ക്കു കൂടി എസ്‌ഐമാരായി സ്ഥാനക്കയറ്റം നല്‍കി. ഇതില്‍ 2 പേര്‍ കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാക്കളാണ്.
സീനിയോറിറ്റി പട്ടികയില്‍ ഇവരുടെ മുന്നിലുള്ള 3 പേരെയാണ് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നു പറഞ്ഞു മാറ്റിനിര്‍ത്തിയത്.



Author Coverstory


Comments (0)