എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ശിവശങ്കർ പറയുന്നുണ്ടെങ്കിലും ഒരിക്കൽ പോലും സിക്ക്ലീവ് എടുത്തതായി കാണുന്നില്ല. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ജാമ്യം നൽകാനാവില്ലെന്നും എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിൽ വ്യക്തമാക്കി. ശിവശങ്കർ പദവി ദുരുപയോഗം ചെയ്ത് സ്വർണ്ണക്കടത്തിൽ പങ്കാളിയായ തെളിവുണ്ടെന്നും എന്നും കോടതി വ്യക്തമാക്കി.